ആലപ്പുഴയിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ എം പി ആണ് എ എം ആരിഫ്. അരൂരിൽ നിന്നുള്ള നിയമസഭാ സാമാജികൻ ആയിരുന്ന ആരിഫ് ഈ വർഷം നടന്ന ലോക സഭ തിരഞ്ഞെടുപ്പിൽ ആണ് എം പി ആയി തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്നുള്ള ഒരേയൊരു കമ്മ്യൂണിസ്റ്റ് പാർട്ടി എം പി കൂടിയാണ് ആരിഫ് എന്നതും ശ്രദ്ധേയമാണ്. കേരളാ രാഷ്ട്രീയത്തിലെ ഏറ്റവും സുന്ദരനായ ജനനായകന്മാരിൽ ഒരാൾ എന്ന വിശേഷണവും എ എം ആരിഫിന് സ്വന്തമാണ്. ഇപ്പോഴിതാ സിനിമയിലും ഒരു കൈ നോക്കുകയാണ് ഈ രാഷ്ട്രീയ നായകൻ.
അഭിനേതാവായി മാത്രമല്ല, സംവിധായകൻ ആയി കൂടിയുമാണ് എ എം ആരിഫ് എം പി സിനിമയിൽ എത്തുന്നത്. പ്രശസ്ത താരങ്ങളായ സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവരെ നായകന്മാരാക്കി അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഉപചാരപൂർവം ഗുണ്ടാ ജയൻ എന്ന ചിത്രത്തിലാണ് എ ആം ആരിഫ് കൂടി ഭാഗമാകുന്നത്. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് ചേർത്തലയിൽ നടക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയ എ.എം. ആരിഫ്, ഈ ചിത്രത്തിന്റെ സംവിധായകൻ അരുൺ വൈഗയുടെ നിർബന്ധത്തിന് വഴങ്ങി ഇതിലെ ഒരു സീനിൽ അഭിനയിക്കുകയും അതോടൊപ്പം ഇതിലെ ഒരു സീൻ ആക്ഷനും കട്ടും പറഞ്ഞ് സംവിധാനവും ചെയ്യുകയായിരുന്നു. പുതുമുഖങ്ങൾ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രശസ്ത ഹാസ്യ താരം ഹരീഷ് കണാരനും പ്രധാന വേഷം ചെയ്യുന്നുണ്ട്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.