[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തൊഴിൽ രഹിതൻ എന്ന് ട്രോൾ; മാസ്സ് മറുപടി കൊടുത്തു അഭിഷേക് ബച്ചൻ..!

ബോളിവുഡ് ഇതിഹാസമായ അമിതാബ് ബച്ചന്റെ മകനും നടനുമാണ് അഭിഷേക് ബച്ചൻ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മികച്ച നടൻ എന്ന് പേരെടുത്ത അഭിഷേക് പക്ഷെ അച്ഛനായ അമിതാബ് ബച്ചനെ പോലെ ഒരു വമ്പൻ താരം ആയില്ല എന്നത് സത്യമാണ്. അഭിഷേകിന്റെ ഭാര്യ ആയ ഐശ്വര്യ റായിയും അവരുടെ കല്യാണത്തിന് മുൻപേ ബോളിവുഡിലെ നമ്പർ വൺ നായിക ആയിരുന്നു. ഇപ്പോൾ വളരെ സൂക്ഷിച്ചു മാത്രം ചിത്രങ്ങൾ തിരഞ്ഞെടുത്തു ചെയ്യുന്ന രീതിയാണ് അഭിഷേക് പുലർത്തുന്നത്. അഭിഷേക് അഭിനയിക്കുന്ന ഒന്നിലധികം ചിത്രങ്ങൾ അടുത്ത വർഷം റിലീസിനും ഒരുങ്ങുകയാണ്. അപ്പോഴാണ് ട്വിറ്ററിൽ ഒരാൾ അഭിഷേകിനെ തൊഴിൽ രഹിതൻ എന്ന് വിളിച്ചു ട്രോൾ ചെയ്തത്.

അഭിഷേക് ട്വിറ്ററിൽ ഷെയർ ചെയ്ത ഒരു പോസ്റ്റിന്റെ അടിയിൽ കമന്റ് ആയാണ് ഒരാൾ അഭിഷേകിനെ തൊഴിൽ രഹിതൻ എന്ന് വിശേഷിപ്പിച്ചത്. അതിനു അഭിഷേക് ബച്ചൻ നൽകിയ മാസ്സ് മറുപടി ഇപ്പോൾ ഏവരുടെയും ശ്രദ്ധ നേടുകയാണ്. ”ഒരു ഉദ്ദേശ്യമുണ്ടായിരിക്കുക, ഒരു ലക്ഷ്യമുണ്ടായിരിക്കുക, അസാദ്ധ്യമെന്ന് കരുതുന്ന കാര്യം സാദ്ധ്യമെന്ന് ലോകത്തിന് തെളിയിച്ചു കൊടുക്കുക”. ഇതായിരുന്നു അഭിഷേക് ട്വിറ്ററിൽ ഇട്ട പോസ്റ്റ്. അതിനു താഴെ വന്ന കമന്റ് ഇപ്രകാരം, “ഇങ്ങനെ നിങ്ങളെന്തിനാണ് തിങ്കളാഴ്ച ഒരാള്‍ ഹാപ്പിയായിരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്, തൊഴില്‍രഹിതന്‍”.

അതിനു ജൂനിയർ ബച്ചൻ നൽകിയ മറുപടി ഇങ്ങനെ, “ഇല്ല. ഞാനിതിനോട് വിയോജിക്കുന്നു. ഞാന്‍ ചെയ്യുന്നത് എന്താണോ ആ പ്രവൃത്തിയെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്.”. അദ്ദേഹത്തിന്റെ ഈ മറുപടിക്കു വലിയ പിന്തുണ ആണ് ഇപ്പോൾ ലഭിക്കുന്നത്. അഭിനയം കൂടാതെ മറ്റു ബിസിനസ്സുകളും അഭിഷേക് ചെയ്യുന്നുണ്ട്. ഇപ്പോൾ അഭിഷേക് നായകനായി ഒരു ചിത്രം വന്നിട്ട് കുറെ നാളുകൾ ആയി. കഴിഞ്ഞ വർഷം റിലീസ് ചെയ്ത മൻമർസിയാൻ എന്ന ചിത്രമാണ് അഭിഷേകിന്റെ അവസാന റിലീസ്. അനുരാഗ് കശ്യപ് ആണ് ആ ചിത്രം ഒരുക്കിയത്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന അടുത്ത സിനിമയും കുക്കീ ഗുലാട്ടിയുടെ ദി ബിഗ് ബുൾ എന്ന ചിത്രവും ആണ് അടുത്ത വർഷം എത്തുന്ന അഭിഷേക് ചിത്രങ്ങൾ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.