[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Video SongsVideos

ടൈറ്റിൽ ക്രെഡിറ്റ്സ് ഒന്ന് നോക്കീട്ട് പോരെ വിമർശനം: ഒമർ ലുലു

ഹാപ്പി വെഡിങ്സ്, ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നീ മൂന്നു സൂപ്പർ ഹിറ്റുകൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക ഈ മാസം 28 നു റീലീസ് ചെയ്യാൻ പോവുകയാണ്. പ്രശസ്ത നടൻ അരുൺ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ 2 ഗാനങ്ങൾ ആണ് ഇതുവരെ റീലീസ് ചെയ്തത്. തന്റെ ചിത്രത്തിലെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം ആക്കാനും ട്രെൻഡ് സെറ്റർ അക്കാനും ഒമർ ലുലുവിനെ കഴിഞ്ഞേ മലയാള സിനിമയിൽ ഇന്ന് മറ്റാരും ഉള്ളു. വിമർശനങ്ങൾ പോലും ഏറ്റവും നല്ല രീതിയിൽ ഉൾക്കൊണ്ട് അതു പോലും ചിത്രത്തെ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ ഉപയോഗിക്കാനുള്ള കഴിവ് ഈ സംവിധായകനെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നു. എല്ലാ തവണയും പോലെ തന്റെ നാലാം ചിത്രത്തിലേയും ഗാനങ്ങൾ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന രീതിയിൽ ഒരുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഇതിലെ സൂപ്പർ ഹിറ്റായ ഹാപ്പി സോങിന് ശേഷം റീലീസ് ചെയ്ത രണ്ടാമത്തെ പാട്ടു ആണ് അരുൺ, നിക്കി ഗല്റാണി, ധർമജൻ എന്നിവർ പ്രത്യക്ഷപ്പെട്ട പൊട്ടി പൊട്ടി സോങ്.

എന്നാൽ ഗോപി സുന്ദർ ഈണം നൽകിയ ഈ സോങ് കോപ്പിയടിയാണ് എന്ന വിമർശനവുമായി കുറേപ്പേർ എത്തിയിരിക്കുകയാണ്. അവർക്കെതിരെ പ്രതികരിച്ചു കൊണ്ട് ഒമർ ലുലു പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. ടൈറ്റിൽ ക്രെഡിറ്റ്‌ എങ്കിലും നോക്കിയിട്ട് വേണം വിമർശിക്കാൻ എന്നാണ് അദ്ദേഹം പറയുന്നത്. പ്രശസ്ത ഡി ജെ ആയ ഖാലിദിന്റെ ദിദി എന്ന സൂപ്പർ ഹിറ്റ്‌ സോംഗിന്റെ റീമിക്സ് ആണ് എന്നു പറഞ്ഞു കൊണ്ട് തന്നെയാണ് ഈ ഗാനം റീലീസ് ചെയ്തിരിക്കുന്നത് എന്നും അത് ടൈറ്റിൽ ക്രെഡിറ്റിൽ വെച്ചിട്ടുണ്ട് എന്നും ഒമർ ലുലു പറയുന്നു.

അത് പോലും നോക്കാതെ ആണ് കോപ്പിയടി എന്ന പേരിൽ പലരും ഗോപി സുന്ദറിനെയും ഒമർ ലുലുവിനെയും വിമർശിയ്ക്കുന്നത്. രണ്ട് ദിവസം മുൻപ് എത്തിയ ഈ ഗാനം മികച്ച പ്രതികരണവും വിമർശനവും ഒരുപോലെ നേരിടുന്നുണ്ട്. മുകേഷ്, ഉർവശി, ഇടവേള ബാബു, ഇന്നസെന്റ്, ശാലിൻ സോയ, നേഹ സക്സേന, സാബുമോൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

18 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.