പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, ലേഡി സൂപ്പർ സ്റ്റാർ നയൻതാര എന്നിവർ പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. റിലീസ് ചെയ്ത നിമിഷം മുതൽ തന്നെ രസകരമായ, കളർഫുള്ളായ ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രത്തിന്റെ വലിയ താരനിര വെളിപ്പെടുത്തികൊണ്ടുള്ള ഒരു പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ അതീവ രസകരമായ ഒരു ടീസറും അണിയറ പ്രവർത്തകർ പുറത്തുവിടുകയും വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ പക്കാ ഫൺ ഫിലിം രചിച്ചിരിക്കുന്നതും അൽഫോൻസ് പുത്രൻ തന്നെയാണ്.
മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ, ബാബുരാജ്, ജഗദീഷ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ്, ലാലു അലക്സ്, പ്രേം കുമാർ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, റോഷൻ മാത്യു, ഇടവേള ബാബു, സുരേഷ് കൃഷ്ണ, ദീപ്തി സതി, അബു സലിം, അൽത്താഫ് സലിം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. നേരം, പ്രേമം എന്നീ വലിയ വിജയങ്ങൾക്കു ശേഷം അൽഫോൻസ് പുത്രനൊരുക്കിയ ചിത്രമാണ് ഗോൾഡ്. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ഒരു അൽഫോൻസ് പുത്രൻ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്നത് ആഗസ്ത് മാസത്തിലാവും ഈ ചിത്രം റിലീസ് ചെയ്യുകയെന്നാണ് സൂചന. രാജേഷ് മുരുഗേശൻ സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തതും സംവിധായകൻ അൽഫോൻസ് പുത്രൻ തന്നെയാണ്. ആനന്ദ് സി ചന്ദ്രൻ ക്യാമറ ചലിപ്പിച്ച ഗോൾഡിന് വേണ്ടി സംഘട്ടന സംവിധാനം, കളർ ഗ്രേഡിംഗ് എന്നിവ നിർവ്വഹിച്ചിരിക്കുന്നതും അൽഫോൻസ് പുത്രൻ തന്നെയാണ്. ജോഷി, സുമംഗലി എന്നീ പേരുള്ള കഥാപാത്രങ്ങളായാണ് യഥാക്രമം പൃഥ്വിരാജ്, നയൻതാര എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.