[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹിറ്റ് ആകുമെന്ന് കരുതി ഹിറ്റായ സിനിമയാണ് ആറാട്ട്; മനസ്സ് തുറന്ന് രചന നാരായണൻ കുട്ടി

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണ രചിച്ച്, ബി ഉണ്ണികൃഷ്ണൻ തന്നെ നിർമ്മിച്ച ഈ ചിത്രം ഒരു പക്കാ മാസ്സ് മസാല എന്റെർറ്റൈനെർ ആയാണ് ഒരുക്കിയത്. അൺറിയലിസ്റ്റിക് ജോയ് റൈഡ് എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അവർ ഈ ചിത്രം പുറത്തിറക്കിയത്. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രം നിരൂപകരിൽ നിന്നും വലിയ വിമർശമാണ് ഏറ്റു വാങ്ങിയത്. മോഹൻലാലിന്റെ താരമൂല്യത്തിന്റെ ബലത്തിൽ മാത്രം ബോക്സ് ഓഫീസിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചെങ്കിലും, ഭൂരിഭാഗം സിനിമാ പ്രേമികളേയും ആറാട്ട് തൃപ്തിപ്പെടുത്തിയില്ല എന്നതാണ് സത്യം. ഇപ്പോഴിതാ, ഈ ചിത്രത്തെ കുറിച്ച് പറഞ്ഞുകൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ഇതിൽ ഒരു പ്രധാന വേഷം ചെയ്ത നടി രചന നാരായണൻകുട്ടി. ആറാട്ട് താന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച് ഹിറ്റായ സിനിമയാണെന്നാണ് രചന പറയുന്നത്. ബിഹൈന്റ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രചനയുടെ ഈ വാക്കുകൾ.

ഹിറ്റാകും എന്ന് പ്രതീക്ഷിച്ച് ഫ്ലോപ്പായ ചിത്രമേതെന്നായിരുന്നു ചോദ്യം. താൻ പൊതുവെ വലിയ പ്രതീക്ഷകള്‍ വെക്കാറില്ലായെന്നും എന്നാൽ താൻ ഹിറ്റാകും എന്നു കരുതി ഹിറ്റായ സിനിമയുണ്ടെന്നും അതാണ് ആറാട്ടെന്നുമാണ് രചന പറയുന്നത്. പാളിപ്പോയ സിനിമ എന്നൊന്നും ഒരു സിനിമയെ കുറിച്ചും പറയാൻ പറ്റില്ലായെന്നും, നമ്മുടെ മനസ്സിൽ നമ്മൾ ചെയ്ത എല്ലാ സിനിമയും പുതിയൊരു അനുഭവമാണെന്നും രചന വിശദീകരിച്ചു. ഈ കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് റിലീസ് ചെയ്ത ആറാട്ടിൽ ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, അതിഥി വേഷത്തിൽ എ ആർ റഹ്‌മാനെന്നിവരും അഭിനയിച്ചിരുന്നു. കോമെഡിയും ആക്ഷനും ഇടകലർത്തിയൊരുക്കിയ ഈ ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തിനും അദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങൾക്കും മാത്രമാണ് മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ചത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.