അൽഫോൻസ് പുത്രൻ രചിച്ച് സംവിധാനം ചെയ്ത ഗോൾഡ് എന്ന ചിത്രം ഇന്ന് മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഏതാനും ഓവർസീസ് മാർക്കറ്റുകൾ ഒഴിച്ച് ബാക്കി എല്ലാ സ്ഥലത്തും ഇന്ന് തന്നെയാണ് ഈ ചിത്രം റിലീസ് ചെയ്യുക. ലോകം മുഴുവൻ ആയിരത്തിലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം ഇതിലെ നായകനായ പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആണ്. ഗൾഫിൽ 130 ഇൽ അധികം ലൊക്കേഷനുകളിൽ എത്തിയ ഈ ചിത്രം പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ ഏറ്റവും വലിയ പ്രീ- റിലീസ് ബിസിനസ് കൂടിയാണ് നേടിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ ഏറ്റവും വലിയ സാറ്റലൈറ്റ് റൈറ്റ്സ്, ഡിജിറ്റൽ റൈറ്റ്സ്, ഓവർസീസ് റൈറ്റ്സ്, തമിഴ് റിലീസ് റൈറ്റ്സ് എന്നിവ സ്വന്തമാക്കിയ ഈ ചിത്രം, റിലീസിന് മുൻപേ തന്നെ 50 കോടി നേടിയെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് നായികാ വേഷം ചെയ്യുന്നത്. മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ, ജഗദീഷ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ്, ലാലു അലക്സ്, പ്രേം കുമാർ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, റോഷൻ മാത്യു, ഇടവേള ബാബു, സുരേഷ് കൃഷ്ണ, ദീപ്തി സതി, അബു സലിം, അൽത്താഫ് സലിം എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം, നേരം, പ്രേമം എന്നിവ കഴിഞ്ഞ് ഏഴ് വർഷത്തിന് ശേഷം അൽഫോൻസ് പുത്രനൊരുക്കിയ ചിത്രം കൂടിയാണ്. അത് തന്നെയാണ് ഈ ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ഹൈപ്പിനും കാരണം. ആനന്ദ് സി ചന്ദ്രൻ ക്യാമറ ചലിപ്പിച്ച ഗോൾഡ് എഡിറ്റ് ചെയ്തത് അൽഫോൻസ് പുത്രനും ഇതിനു സംഗീതമൊരുക്കിയത് രാജേഷ് മുരുകേശനുമാണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.