ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും സൂപ്പർസ്റ്റാർ രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ. രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. രണ്ട് ദിവസം മാത്രമായിരുന്നു മോഹൻലാലിന് ഈ ചിത്രത്തിൽ ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ഹൈദരാബാദിലെ സെറ്റിൽ വെച്ച് ഷൂട്ട് ചെയ്ത ഇതിലെ മോഹൻലാലിന്റെ ഭാഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മോഹൻലാൽ ഇതിൽ അവതരിപ്പിക്കുന്നത് ഒരു സർപ്രൈസ് കഥാപാത്രം ആണെന്നും ചിലപ്പോൾ ജയിലറിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നതിലേക്ക് സൂചന നൽകുന്ന ഭാഗം കൂടിയാവും മോഹൻലാലിൻറെ എൻട്രി എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ മോഹൻലാലും സൂപ്പർസ്റ്റാർ രജനികാന്തും ഒന്നിക്കുമ്പോഴത്തെ ആ സർപ്രൈസിനായി കാത്തിരിക്കുന്നു എന്ന് പറയുന്നത് സൂപ്പർ സംവിധായകൻ അൽഫോൺസ് പുത്രനാണ്. കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ അൽഫോൺസ് പുത്രൻ രജനികാന്തിന്റെയും ചിത്രങ്ങളുടെ ഫാനാണ്. മോഹൻലാൽ ജയിലറിൽ ജോയിൻ ചെയ്തു എന്ന വിവരം നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പുറത്ത് വിട്ട സോഷ്യൽ മീഡിയ പോസ്റ്റും, ഇതിലെ മോഹൻലാലിന്റെ ലുക്കും പങ്ക് വെച്ചുകൊണ്ടാണ് ആ സർപ്രൈസിനായി താനും കാത്തിരിക്കുന്നു എന്ന് അൽഫോൻസ് പുത്രൻ കുറിച്ചത്. മോഹൻലാലിനെ നായകനാക്കി ഒരു ഫാൻ ബോയ് ചിത്രം രചിച്ചു കൊണ്ടിരിക്കുകയാണ് താനെന്ന് കുറച്ചു നാൾ മുൻപാണ് അൽഫോൺസ് പുത്രൻ വെളിപ്പടുത്തിയത്. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമ പ്രേമികളും. നിവിൻ പോളി നായകനായ നേരം, പ്രേമം എന്നിവക്ക് ശേഷം ഏഴ് വർഷത്തോളം കഴിഞ്ഞാണ് പൃഥ്വിരാജ് സുകുമാരൻ നായകനായ ഗോൾഡുമായി അൽഫോൺസ് കഴിഞ്ഞ ഡിസംബറിൽ എത്തിയത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.