ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രമാണ് അല്ലു അർജുൻ നായകനായ പുഷ്പ 2 . ഇതിന്റെ ആദ്യഭാഗമായ പുഷ്പ കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. പാൻ ഇന്ത്യൻ തലത്തിൽ വിജയം നേടിയ ഇതിന്റെ ഹിന്ദി ഡബ്ബ് വേർഷൻ മാത്രം 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയപ്പോൾ മുന്നൂറു കോടിക്ക് മുകളിൽ ടോട്ടൽ ഗ്രോസ് നേടിയ ഈ ചിത്രം അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി. ഇപ്പോഴിതാ, ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ഇതിന്റെ രണ്ടാം ഭാഗം ആരംഭിച്ചു കഴിഞ്ഞു. സൂപ്പർ ഹിറ്റ് സംവിധായകൻ സുകുമാർ ഒരുക്കുന്ന ഈ ചിത്രത്തിലെ വില്ലനായി എത്തുന്നത് മലയാളി താരം ഫഹദ് ഫാസിലാണ്. ഫഹദിനെ കൂടാതെ വിജയ് സേതുപതിയും ഇതിലെത്തുന്നുണ്ടെന്നു വാർത്തകൾ വന്നിരുന്നു. ഏതായാലും ഭൻവർ സിങ്ങെന്ന വില്ലൻ വേഷത്തിൽ ഫഹദിനെ കൂടുതലായി കാണാൻ സാധിക്കുന്ന ചിത്രമായിരിക്കും പുഷ്പ 2 എന്നാണ് സൂചന.
രക്ത ചന്ദന കടത്തുകാരനായ പുഷ്‍പരാജിന്‍റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് നമ്മുക്ക് കാണിച്ചു തന്നതെങ്കിൽ, ഈ കഥാപാത്രത്തിന്റെ ഭരണമാകും പുഷ്പ ദി റൂൾ എന്ന രണ്ടാം ഭാഗം പറയുക. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഐറ്റം ഡാൻസുമായി ദിശാ പട്ടാണി എത്തുമെന്നുള്ള വാർത്തകളും വരുന്നുണ്ട്. രണ്ടാം ഭാഗത്തില്‍ ഒരു ഫോറസ്റ്റ് ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മക്കൾ സെൽവൻ വിജയ് സേതുപതിയെത്തുന്നതെന്നാണ് സൂചന. ഏതായാലും അല്ലു അർജുൻ- ഫഹദ് ഫാസിൽ പോരാട്ടമാവും ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറാൻ പോകുന്നത്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്‌ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.