[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്ന മേക്കിങ്; അന്യഗ്രഹ ജീവിയെ വേട്ടയാടാൻ ക്യാപ്റ്റൻ; ട്രൈലെർ കാണാം

തമിഴിലെ പ്രധാന താരങ്ങളിലൊരാളായ ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്യാപ്റ്റൻ. ഒരു വമ്പൻ ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. മലയാള നായികാ താരം ഐശ്വര്യ ലക്ഷ്മി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പഴയ തെന്നിന്ത്യൻ സൂപ്പർ നായികാതാരമായ സിമ്രാനും മുഖ്യ വേഷം ചെയ്യുന്നുണ്ട്. അന്യഗ്രഹ ജീവികളെ വേട്ടയാടാൻ നിയോഗിക്കപ്പെടുന്ന ഒരു മിലിറ്ററി ഓഫീസറുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് തരുന്നത്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ശക്തി സൗന്ദർ രാജൻ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. എസ് യുവ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഡി ഇമ്മനാണ്. പ്രദീപ് ഇ രാഘവാണ് ക്യാപ്റ്റൻ എഡിറ്റ് ചെയ്തിരിക്കുന്നത്.

വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്മി, അതിനു ശേഷം ഒരുപിടി വലിയ തമിഴ് ചിത്രങ്ങളുടെ ഭാഗമായി ശ്രദ്ധ നേടി. മണി രത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ തമിഴ് ചിത്രമായ പൊന്നിയിൻ സെൽവനിലും അഭിനയിച്ച ഐശ്വര്യ ലക്ഷ്മി വേഷമിട്ട മറ്റു തമിഴ് ചിത്രങ്ങൾ, ധനുഷ് നായകനായ ജഗമേ തന്തിരം, തമിഴ് ആന്തോളജി ചിത്രമായ പുത്തം പുതു കാലൈ വിടിയാതാ, സായ് പല്ലവി നായികയായ ഗാർഗി എന്നിവയാണ്. ക്യാപ്റ്റൻ, പൊന്നിയിൻ സെൽവൻ എന്നിവക്ക് ശേഷം ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന തമിഴ് ചിത്രം ഗാട്ടാ ഗുസ്തിയാണ്. തമിഴ് കൂടാതെ തെലുങ്കിലും ഇപ്പോൾ സജീവമാണ് ഈ നായികാ താരം.

webdesk

Recent Posts

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

3 weeks ago

This website uses cookies.