രാജ റാണി, ദളപതി വിജയ് നായകനായ സൂപ്പർ ഹിറ്റുകളായ തെരി, മെർസൽ, ബിഗിൽ എന്നിവക്ക് ശേഷം തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ്ലി ഇപ്പോൾ ചെയ്യുന്നത് തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ്. ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ഷാരൂഖ് തന്നെയാണ്. ജവാൻ എന്ന് പേരിട്ടിരിക്കുന്ന ഈ മാസ്സ് ആക്ഷൻ എന്റെർറ്റൈനെറിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതി വില്ലൻ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻ താരയാണ്. നയൻ താരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. ഈ വർഷം ജൂണിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. തമിഴകത്തിന്റെ ദളപതി വിജയ് ഇതിൽ അതിഥി വേഷം ചെയ്യുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിലെ മറ്റൊരു അതിഥി വേഷം ചെയ്യാൻ ആറ്റ്ലി സമീപിച്ചിരിക്കുന്നത് തെലുങ്കിലെ ഐക്കൺ സ്റ്റാർ അല്ലു അർജുനെ ആണെന്ന വാർത്തകളാണ് വരുന്നത്.
വളരെ നിർണ്ണായകമായ ഒരു മാസ്സ് കഥാപാത്രമാണിതെന്നും, അല്ലു അർജുന്റെ മറുപടിക്കായി ആറ്റ്ലി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് ആറ്റ്‌ലി അല്ലു അർജുനെ കണ്ട്, ഈ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചതെന്നാണ് സൂചന. അല്ലു അർജുനെ നായകനാക്കി ഒരു ചിത്രം ആറ്റ്ലി പ്ലാൻ ചെയ്യുന്നുണ്ടെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോൾ തന്റെ പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റായ പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2 ചെയ്യുന്ന തിരക്കിലാണ് അല്ലു അർജുൻ. സുകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജവാനിൽ അല്ലു അർജുൻ കൂടിയെത്തിയാൽ, ഷാരൂഖ് ഖാൻ, വിജയ്, അല്ലു അർജുൻ എന്നിവരെ ഒരു ചിത്രത്തിൽ വെള്ളിത്തിരയിൽ ഒരുമിച്ചു കാണാനുള്ള അവസരമായിരിക്കും പ്രേക്ഷകർക്ക് ലഭിക്കുക.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.