തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ശിവ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സൂര്യ 42 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിനെ കുറിച്ചുള്ള അപ്‌ഡേറ്റുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചെന്നൈ, ഇവിപിയിൽ ആണ് ഈ ചിത്രത്തിന്റെ പുത്തൻ ഷെഡ്യൂൾ ആരംഭിക്കുന്നത്. രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന ഈ ഷെഡ്യൂളിൽ ഒരു വമ്പൻ ആക്ഷൻ രംഗവും ഒരു ഗാനവുമാണ് ഒരുക്കുക. വിമാനത്തിനുള്ളിൽ വെച്ചുള്ള ഒരു ഗംഭീര ആക്ഷൻ രംഗമൊരുക്കാൻ വലിയ സെറ്റാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. ത്രീഡിയിൽ ഒരുക്കുന്ന ഒരു പീരീഡ് ഡ്രാമ കൂടിയാണ് ഈ ചിത്രം. ആയിരം വർഷങ്ങൾക്ക് മുൻപുള്ള കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു യോദ്ധാവായാണ് സൂര്യ വേഷമിടുന്നതെന്നാണ് സൂചന. വീർ എന്നാണ് സൂര്യയുടെ ഈ പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് എന്ന് നേരത്തെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.
ബോളിവുഡ് താരസുന്ദരി ദിശാ പട്ടാണി നായികാ വേഷം ചെയ്യുന്ന ഈ ചിത്രം സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുക്കുന്നത്. പത്ത് ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേർന്നാണ് നിർമ്മിക്കുന്നത്. ഇത് രണ്ട് ഭാഗങ്ങൾ ആയാവും എത്തുകയെന്നും വാർത്തകൾ വന്നിരുന്നു. നിഷാദ് യൂസഫ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദേവിശ്രീ പ്രസാദ്, ക്യാമറ ചലിപ്പിക്കുന്നത് വെട്രി പളനിസ്വാമി എന്നിവരാണ്. മൃണാൾ താക്കൂറും ഇതിൽ നായികയായി ജോയിൻ ചെയ്തു എന്നുള്ള വാർത്തകളും അടുത്തിടെ വന്നിരുന്നു.
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
This website uses cookies.