Allu Arjun Stills
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ടുഴലുന്ന കേരളാ ജനതയ്ക്ക് സഹായവുമായി തെലുങ്കു സിനിമയിൽ നിന്ന് വീണ്ടും സംഭാവന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്തവണ സംഭാവന നൽകിയിരിക്കുന്നത് മലയാളികളുടെ പ്രീയപ്പെട്ട തെലുങ്കു നടനായ അല്ലു അർജുൻ ആണ്. 25 ലക്ഷം രൂപയാണ് അല്ലു അർജുൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്നറിയിച്ചിരിക്കുന്നതു. കേരളത്തിലെ ജനങ്ങൾക്ക് തന്റെ മനസ്സിൽ വളരെ വലിയ സ്ഥാനം ആണുള്ളത് എന്നും തനിക്കു അവർ തന്നിട്ടുള്ള സ്നേഹത്തിനും പിന്തുണക്കും എന്നും താൻ കടപ്പെട്ടിരിക്കും എന്നും അല്ലു അർജുൻ പറയുന്നു. കേരളത്തിൽ ഏറ്റവും പോപ്പുലർ ആയ തെലുങ്കു നടൻ ആണ് അല്ലു അർജുൻ. അത് കൊണ്ട് തന്നെ അദ്ദേഹത്തെ മല്ലു അർജുൻ എന്നുവരെ ആളുകൾ വിളിക്കാറുണ്ട് എന്നതും സത്യമാണ്.
ഈ കാരണം കൊണ്ട് തന്നെ, തനിക്കു പറ്റുന്ന ഒരു സഹായം താനും ചെയ്യുകയാണ് എന്നും, ഉടൻ തന്നെ 25 ലക്ഷം രൂപ കേരളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും എന്നും അല്ലു അർജുൻ അറിയിച്ചു. ഇതിനു മുൻപേ തെലുങ്കിൽ നിന്നും വിജയ് ദേവർക്കൊണ്ട, റാം ചരൺ എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങൾ സംഭാവന ചെയ്തിരുന്നു. ഇന്ന് മോളിവുഡ് താരങ്ങൾ അടക്കം ഉള്ളവരുടെ സംഭാവനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒഴുകിയെത്തി. മോഹൻലാൽ 25 ലക്ഷവും മമ്മൂട്ടി 15 ലക്ഷവും ദുൽകർ സൽമാൻ 10 ലക്ഷം രൂപയും നൽകിയാണ് ഇന്ന് രംഗത്ത് വന്നത്. കൂടുതൽ സിനിമാ താരങ്ങൾ ഇത് കൂടാതെ മറ്റു സഹായ സഹകരണങ്ങൾ ചെയ്‌തും മുന്നോട്ടു വരുന്നുണ്ട്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.