[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹൊറർ കോമഡി ചിത്രം വീണ്ടും കേരളത്തിൽ വിജയ തരംഗം സൃഷ്ടിക്കുന്നു; ഗംഭീര പ്രതികരണവുമായി നീലി മുന്നോട്ടു..!

ഒരിടയ്ക്ക് കേരളത്തിലെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു സിനിമാ വിഭാഗമാണ് ഹൊറർ കോമഡി. എന്നാൽ തുടർച്ചയായി നിലവാരമില്ലാത്ത ചിത്രങ്ങൾ ആ പേരും പറഞ്ഞു പടച്ചു വിട്ടപ്പോൾ അത്തരം ചിത്രങ്ങൾ പ്രേക്ഷകർ തിരസ്കരിച്ചു. പിന്നീട് നമ്മൾ കണ്ടത് ഇംഗ്ലീഷ് സിനിമകളുടെ മോഡലിൽ ഒരുക്കിയ പക്കാ ഹൊറർ ഫിലിംസ് ആണ്. ഹാസ്യം എന്ന ഘടകത്തെ എടുത്തു കളഞ്ഞു, പേടിയും ആകാംഷയും മാത്രം നൽകുന്ന ആ ചിത്രങ്ങളും മലയാളി പ്രേക്ഷകർ സ്വീകരിച്ചു. ഇപ്പോഴിതാ ഹൊറർ- കോമഡി ചിത്രങ്ങൾ മലയാള സിനിമയിലേക്ക് തിരിച്ചു വന്നു കഴിഞ്ഞു. കഴിഞ്ഞയാഴ്ച ഇവിടെ റിലീസ് ചെയ്ത നീലി എന്ന ഹൊറർ- കോമഡി- മിസ്റ്ററി ചിത്രം വലിയ വിജയമാണ് തീയേറ്ററുകളിൽ നേടുന്നത്. മമത മോഹൻദാസ്, അനൂപ് മേനോൻ , ബാബുരാജ്, ശ്രീകുമാർ, സിനിൽ സൈനുദീൻ എന്നിവർ അഭിനയിച്ച ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയെടുക്കുന്നത്.

ഹൊററും കോമഡിയും മിസ്റ്ററിയും കൃത്യമായ അളവിൽ കോർത്തിണക്കി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അൽതാഫ് റഹ്മാനും ഇതിനു തിരക്കഥ രചിച്ചത് റിയാസ് മാറാത് മുനീർ മുഹമ്മദുണ്ണി എന്നിവർ ചേർന്നുമാണ്. സൺ ആഡ്‌സ് ആൻഡ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ സുന്ദർ മേനോൻ നിർമ്മിച്ച ഈ ചിത്രം മികച്ച നിരൂപണങ്ങൾ നേടുന്നതിനൊപ്പം ബോക്സ് ഓഫീസിലും വലിയ കുതിപ്പ് തന്നെയാണ് നടത്തുന്നത്. ബാബുരാജ്- ശ്രീകുമാർ ടീമിന്റെ കിടിലൻ കോമഡി രംഗങ്ങളും അനൂപ് മേനോൻ, സിനിൽ സൈനുദീൻ ടീമിന്റെ രസകരമായ പ്രകടനവും ഈ ചിത്രത്തിന് മുതൽക്കൂട്ടാണ്. മമത മോഹൻദാസ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി ഗംഭീര പെർഫോമൻസാണ് കാഴ്ച വെച്ചിരിക്കുന്നത്. ബേബി മിയ , രാഹുൽ മാധവ് എന്നിവരും ഈ ചിത്രത്തിലെ താര നിരയിൽ ഉണ്ട്. ക്യാമറാമാൻ മനോജ് പിള്ളൈ, എഡിറ്റർ വി സാജൻ , സംഗീത സംവിധായകൻ ശരത് എന്നിവർ ചേർന്ന് സാങ്കേതികമായും ഈ ചിത്രത്തെ മികച്ച ഒരനുഭവമാക്കി തീർത്തു. നിലവാരമുള്ള ഹൊറർ- കോമഡി ചിത്രങ്ങൾ സമ്മാനിച്ചാൽ അവ തങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന് ഒരിക്കൽ കൂടി കാണിച്ചു തന്നിരിക്കുകയാണ് മലയാളി സിനിമാ പ്രേക്ഷകർ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

13 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

13 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.