ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീര്‍ കപൂറും മാതാപിതാക്കളാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഈ കഴിഞ്ഞ ഏപ്രില്‍ 14 നാണ് ആലിയയും രണ്‍ബീറും വിവാഹിതരാകുന്നത്. നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹിതരായത്. താൻ ഗർഭിണിയാണെന്ന വിവരം ആലിയയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. “ഞങ്ങളുടെ കുഞ്ഞ്, ഉടനെ വരുന്നു” എന്ന കുറിപ്പോടെയായിരുന്നു ആലിയയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. സ്‌കാനിങ് മുറിയില്‍ താനും രൺബീറുമൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പം ആലിയ ഭട്ട് പങ്കു വെച്ചിട്ടുണ്ട്. ഒട്ടേറെ താരങ്ങളും ആരാധകരും ഇരുവർക്കുമാശംസകളുമായി എത്തുകയാണ്. മുംബൈയിലെ വീട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കുടുംബാംഗങ്ങളെയും ഏതാനും അടുത്ത സുഹൃത്തുക്കളെയും മാത്രമാണ് ഇവരുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നത്.
രണ്‍ബീര്‍ കപൂർ നായകനാവുന്ന ബ്രഹ്‌മാസ്ത്ര, രണ്‍വീര്‍ സിങ് നായകനായെത്തുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തന്റെ സ്വന്തം നിർമ്മാണത്തിലൊരുങ്ങുന്ന ഡാര്‍ലിംഗ്‌സ് എന്നീ ചിത്രങ്ങളിലാണ് ഇപ്പോൾ ആലിയ അഭിനയിക്കുന്നത്. അതോടൊപ്പം തന്നെ ഗാല്‍ ഗാഡോട്ടിനൊപ്പം ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന തന്റെ ആദ്യത്തെ ഹോളിവുഡ് ചിത്രവും ആലിയ ഭട്ട് ചെയ്യുന്നുണ്ട്. 3 ഭാഗങ്ങളായി റിലീസ് ചെയ്യൻ പോകുന്ന ബ്രഹ്മാസ്ത്ര, അതുപോലെ ഇരട്ട വേഷത്തിലെത്തുന്ന ഷംഷേര, പേരിടാത്ത ലവ് രഞ്ജൻ ചിത്രം, അനിമൽ എന്നിവയാണ് ഇനി വരാനുള്ള രൺബീർ കപൂർ ചിത്രങ്ങൾ. ഏതായാലും തങ്ങളുടെ ആദ്യത്തെ കുഞ്ഞിന്റെ വരവോടനുബന്ധിച്ച്, ആലിയ സിനിമയില്‍ നിന്ന് ഒരു ചെറിയ ഇടവേളയെടുക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിലൊരാളായി പരിഗണിക്കപ്പെടുന്ന നായികാ താരമാണ് ആലിയ ഭട്ട്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
This website uses cookies.