[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുത്തൻ മേക്കോവറിൽ ഹണി റോസിന്റെ മാസ്സ് എൻട്രി; വൈറൽ വീഡിയോ കാണാം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളായ ഹണി റോസ് സോഷ്യൽ മീഡിയയിലും ഏറെ സജീവമായി നിൽക്കുന്ന താരമാണ്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകരുമായി പങ്കു വെക്കാറുള്ള ഈ നടി ഏറ്റവും പുതിയതായി പങ്കു വെച്ച ഒരു വീഡിയോ ഇപ്പോൾ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. താൻ പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ നിന്നുള്ള തന്റെ വീഡിയോയാണ് ഹണി പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ ഏറെ സുന്ദരിയായാണ് ഹണി റോസിനെ ഇതിൽ കാണാൻ സാധിക്കുക. വെളുത്ത ഷർട്ടും പൂക്കൾ നിറഞ്ഞ ഡിസൈനുള്ള പാന്റ്സും ധരിച്ചാണ് ഹണി റോസ് ഈ പരിപാടിയിൽ പങ്കെടുത്തത്. വേദിയിലേക്ക് കയറുകയും ആരാധകരുമായി സംസാരിക്കുകയും ചെയ്യുന്ന ഹണി റോസിന് വലിയ വരവേൽപ്പാണ് ലഭിച്ചതെന്നും ഈ വീഡിയോ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്.

ഹീൽ എന്ന ബ്രാൻഡിന്റെ പ്രചാരണാർത്ഥമാണ് തിരുവനന്തപുരം ലുലു മാളിൽ വെച്ച് നടന്ന ഈ പൊതുപരിപാടിയിൽ ഹണി റോസ് പങ്കെടുത്തത്. ലുലു ടീമുമായി തനിക്കു അടുത്ത ബന്ധമാണെന്നും കൊച്ചി ലുലു മാളിൽ എപ്പോഴും തന്നെ കാണാമെന്നും ഹണി റോസ് പറയുന്നു. മണിക്കുട്ടന്‍ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടി വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത് വി.കെ. പ്രകാശിന്റെ സംവിധാന മികവിലൊരുങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ്. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള ഹണി റോസിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ ജയ് നായകനായ പട്ടാംപൂച്ചി എന്ന തമിഴ് ചിത്രവും മോഹൻലാൽ- വൈശാഖ് ടീം ഒരുക്കിയ മോൺസ്റ്റർ എന്ന മലയാള ചിത്രവുമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.