ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്. മോഡിയുടെ കുട്ടിക്കാലം മുതല്‍ ഇന്ത്യന്‍ പ്രധാന മന്ത്രി പദവി സ്വന്തമാക്കിയ കാലം വരെയുള്ള കഥ പറയുന്ന സിനിമയില്‍ ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ ആണ് നരേന്ദ്ര മോഡിയായി എത്തുന്നത്.
അനുപം ഖേര്‍, നടനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ശത്രുഘ്നന്‍ സിന്‍ഹ, നടനും എംപിയുമായ പരേഷ് റാവല്‍ എന്നീ താരങ്ങളും ഈ സിനിമയുടെ ഭാഗമാകും.
ബിജെപി അനുഭാവി കൂടെയായ അക്ഷയ് കുമാര്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിപാടികളില്‍ സജീവ പങ്കാളിയാണ്. സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകളുടെ ഭാഗമായി അക്ഷയ് കുമാര്‍ ഒരു ക്ലീന്‍ ഇമേജും ബോളിവുഡില്‍ സ്വന്തമാക്കിയിട്ടുണ്ട്. അക്ഷയ് കുമാറിന്റെ റിലീസിന് ഒരുങ്ങുന്ന ടോയിലറ്റ് എക് പ്രേം കഥയും ഇത്തരത്തില്‍ ഒരു സിനിമയാണ്.
ഇതേ സമയം മുന്‍ പ്രധാന മന്ത്രി മന്മോഹന് സിങിന്റെ ജീവിത കഥ സിനിമയായി ഒരുങ്ങുകയാണ്. സന്‍ജയ് ബാരുവിന്റെ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ; ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍സിങ് എന്ന പുഥ്സ്തകത്തെ ആസ്പദമാക്കിയാണ് അനുപം ഖേര്‍ നായകനാകുന്ന ഈ സിനിമ ഒരുങ്ങുന്നത്.
Photo Credits : narendramodi.in
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.