മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വില്ലൻ അവസാന ഘട്ടത്തിലാണ്. തമിഴ് തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളും വില്ലനിൽ മോഹൻലാലിന് ഒപ്പം അഭിനയിക്കുന്നുണ്ട്. തമിഴ് താരം വിശാലിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടെയാണ് വില്ലനിലൂടെ.
മോഹൻലാലിനെ പോലൊരു നടനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിലുള്ള ത്രില്ലിൽ ആണ് വിശാൽ. സിനിമയുടെ പ്രമേയമാണ് വില്ലനിലേക്ക് തന്നെ ആകർഷിച്ചത്. മോഹൻലാൽ സാറിനൊപ്പമുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്. അദ്ദേഹത്തെ പോലൊരു ലെജന്റിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു. വിശാൽ കൂട്ടി ചേർത്തു.
എന്നാല്‍ മോഹൻലാലിന്റെ മാത്രം ഫാൻ അല്ല വിശാൽ. മഞ്ജു വാര്യരുടെ കടുത്ത ആരാധകൻ ആണ് താൻ. മഞ്ജു വാര്യർ ചിത്രത്തിൽ താനും ഒരു ഭാഗം ആയതിൽ വലിയ സന്തോഷമുണ്ട്. മഞ്ജു വാര്യരുമായി കോമ്പിനേഷൻ സീനുകൾ ഇല്ലെങ്കിലും അവരുടെ പേരിനൊപ്പം തന്റെ പേരും സിനിമയിൽ എഴുതി കാണിക്കുന്നതിൽ താൻ സന്തോഷവാനാണ്. വിശാൽ പറയുന്നു.
3 ഷെഡ്യൂള്‍ ആയി കൊച്ചി, തിരുവനന്തപുരം, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വില്ലന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.