മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രം രചിച്ചത് സൂപ്പർ ഹിറ്റുകൾ ഒരുക്കിയിട്ടുള്ള ഉദയ കൃഷ്ണയും നിർമ്മിക്കുന്നത് സംവിധായകനായ ബി ഉണ്ണികൃഷ്ണനുമാണ്. വലിയ താരനിരയാണ് ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അണിനിരക്കുന്നത്. മലയാളത്തിന്റെ പുതുതലമുറയിലെ മികച്ച നടിമാരിലൊരാളായ ഐശ്വര്യ ലക്ഷ്മി ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ന് മുതൽ ഐശ്വര്യ ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങി. സ്നേഹ, അമല പോൾ എന്നിവരാണ് ഇതിലെ മറ്റു നായികമാർ. തന്റെ ഭാഗം പൂർത്തിയാക്കി സ്നേഹ മടങ്ങിയതിന് ശേഷമാണ് ഐശ്വര്യ ലക്ഷ്മി ജോയിൻ ചെയ്തത്. ഇനി വൈകാതെ അമല പോളും ചിത്രത്തിൽ ജോയിൻ ചെയ്യും.
പ്രശസ്ത തമിഴ് നടൻ വിനയ് റായ് ആണ് ഇതിലെ വില്ലൻ വേഷം ചെയ്യുന്നത്. തുപ്പരിവാലൻ, ഡോക്ടർ, എതർക്കും തുനിന്ദവൻ എന്നീ ചിത്രങ്ങളിൽ വിനയ് ചെയ്ത വില്ലൻ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിക്രം ചിത്രത്തിലെ ഏജന്റ് ടീനയായി കയ്യടി നേടിയ വാസന്തി എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഫൈസ് സിദ്ദിഖ്, സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് മനോജ് എന്നിവരാണ്. ബി ഉണ്ണികൃഷ്ണൻ- മമ്മൂട്ടി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. 2010 ഇൽ റിലീസ് ചെയ്ത പ്രമാണിയാണ് ഇവരൊന്നിച്ച ആദ്യത്തെ ചിത്രം. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് ഈ പുതിയ മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്യുന്നത്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.