സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ ഗോൾഡ് റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേമികൾ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. ഈ വരുന്ന ഓണത്തിന് സ്വർണം ഉരുകുമെന്ന സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഗോൾഡ് ഓണം റിലീസായി എത്തുമെന്ന വാർത്ത അദ്ദേഹം സ്ഥിതീകരിച്ചത്. സെപ്റ്റംബർ ഒൻപതിന് ആവും ഈ ചിത്രം റിലീസ് ചെയ്യുക എന്നാണ് സൂചന. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ ഫിലിം ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് നിർമ്മാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്.
യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, ലേഡി സൂപ്പർ സ്റ്റാർ നയൻ താര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ഒരു ടീസർ എന്നിവ സൂപ്പർ ഹിറ്റായിരുന്നു. മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ, ബാബുരാജ്, ജഗദീഷ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ്, ലാലു അലക്സ്, പ്രേം കുമാർ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, റോഷൻ മാത്യു, ഇടവേള ബാബു, സുരേഷ് കൃഷ്ണ, ദീപ്തി സതി, അബു സലിം, അൽത്താഫ് സലിം എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. രാജേഷ് മുരുകേശൻ സംഗീത സംവിധാനവും ആനന്ദ് സി ചന്ദ്രൻ ക്യാമറയും ചലിപ്പിച്ച ഗോൾഡിന് വേണ്ടി, എഡിറ്റിംഗ്, സംഘട്ടന സംവിധാനം, കളർ ഗ്രേഡിംഗ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ അൽഫോൻസ് പുത്രൻ തന്നെയാണ്.
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
This website uses cookies.