[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാൽ- അക്ഷയ് കുമാർ കൂട്ടുകെട്ടിൽ മലയാള ചിത്രം?; തുറന്നു പറഞ്ഞ് ബോളിവുഡ് സൂപ്പർ താരം

ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രക്ഷാ ബന്ധൻ. സഹോദര- സഹോദരീ ബന്ധത്തിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം ഓഗസ്റ്റ് പന്ത്രണ്ടിനാണ് റിലീസ് ചെയ്യുന്നത്. സൂപ്പർ ഹിറ്റ് സംവിധായകൻ ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണിപ്പോൾ അക്ഷയ് കുമാർ. അതിന്റെ ഭാഗമായി പ്രേക്ഷകരുമായി നടത്തിയ സംവാദത്തിൽ ഒരു മലയാളി ആരാധകൻ അദ്ദേഹത്തോട് ചോദിച്ച ചോദ്യവും അതിനദ്ദേഹം നൽകിയ ഉത്തരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒട്ടേറെ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളുടെ ഹിന്ദി റീമേക്കിൽ അഭിനയിച്ചിട്ടുള്ള താരമാണ് അക്ഷയ് കുമാർ. അത്കൊണ്ട് തന്നെ അദ്ദേഹത്തെ മലയാള ചിത്രത്തിലും കാണാൻ താല്പര്യമുണ്ടെന്നാണ് ആരാധകൻ പറഞ്ഞത്. അതിനുള്ള മറുപടിയായി അക്ഷയ് കുമാർ പറഞ്ഞത് മലയാളം സംസാരിക്കാൻ അറിയില്ല എന്നത് കൊണ്ടാണ് അത് സംഭവിക്കാത്തത് എന്നാണ്.

ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല എന്നും, തനിക്കു വേണ്ടി മറ്റൊരാൾ ഡബ്ബ് ചെയ്യുന്നതിനേക്കാൾ സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കുന്നതാണ് ഇഷ്ടമെന്നും അക്ഷയ് പറയുന്നു. തമിഴിൽ രജനികാന്തിനൊപ്പവും കന്നഡയിലും അഭിനയിച്ച തനിക്കു മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്നും തന്റെ പ്രിയ സുഹൃത്തും മലയാളി സംവിധായകനുമായ പ്രിയദർശനോട് ഈ കാര്യം ചോദിക്കുമെന്നും അക്ഷയ് കുമാർ പറയുന്നു. മോഹൻലാലിനൊപ്പം ഒരു ചിത്രം ചെയ്യാൻ സാധിച്ചാൽ അതൊരു വലിയ ബഹുമതിയായി കണക്കാക്കുമെന്നും അക്ഷയ് കുമാർ പറയുന്നു. പ്രിയദർശൻ ഒരുക്കിയ ബോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നായകനായി വന്നത് അക്ഷയ് കുമാറാണ്. അതിൽ ഏകദേശം എല്ലാ ചിത്രവും സൂപ്പർ ഹിറ്റുകളുമായിരുന്നു.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 day ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.