പ്രശസ്ത മലയാള താരം അഹാന കൃഷ്ണ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്ന താരമാണ്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്ക് വെക്കുന്ന അഹാനയ്ക്ക് വലിയ ആരാധക വൃന്ദവുമുണ്ട്. അഹാനയുടെ ഗ്ലാമർ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ താൻ പങ്ക് വെച്ച ഒരു ചിത്രത്തിന് താഴെ വന്ന ഒരു കമന്റിനെതിരെ രൂക്ഷമായി പ്രതികരിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് അഹാന കൃഷ്ണ. തന്റെ സുഹൃത്തിനൊപ്പമുള്ള ഒരു ചിത്രമാണ് അഹാന പങ്ക് വെച്ചത്. അതിന് താഴെയാണ് മോശം കമന്റുമായി ഒരാൾ എത്തിയത്. വലുതായപ്പോള്‍ തുണി ഇഷ്‍ടല്ലാതായി എന്നായിരുന്നു അയാളുടെ കമന്റ്. അതിനു മറുപടിയായി അഹാന കുറിച്ചത് “അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈൻഡ് ചെയ്യാതായി വലുതായപ്പോള്‍” എന്നാണ്.
അതിനു ശേഷം തന്റെ മറുപടി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി അഹാന പങ്ക് വെക്കുകയും ചെയ്തു. ഏതായാലും ആ മറുപടിക്ക് വലിയ അഭിനന്ദനമാണ് അഹാനയ്ക്ക് ലഭിക്കുന്നത്. പ്രശസ്ത മലയാള നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന കൃഷ്ണ, ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി, ടോവിനോ തോമസിന്റെ നായികയായി ലൂക്ക എന്നിവയിലും ഡോട്സ്, പിടികിട്ടാപ്പുള്ളി എന്നെ ചിത്രങ്ങളിലും, മീ മൈസെൽഫ് ആൻഡ് ഐ എന്നൊരു വെബ് സീരീസിലും അഹാന നായികയായി തിളങ്ങി. നാൻസി റാണി, ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന അടി എന്നീ ചിത്രങ്ങളാണ് ഇനി അഹാനയുടേതായി റിലീസ് ചെയ്യാനുള്ളത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.