മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനും നിർമ്മാതാവുമാണ് അൻവർ റഷീദ്. ആദ്യമായി സംവിധാനം ചെയ്ത മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം രാജമാണിക്യം ഇൻഡസ്‌ട്രി ഹിറ്റായിരുന്നു.
പിന്നീട് ചോട്ടാ മുംബൈ, അണ്ണൻ തമ്പി, ഉസ്താദ് ഹോട്ടൽ, തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്ക് കടന്നു വന്ന അൻവർ റഷീദ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലാണ് സ്വത്രന്ത്ര നിർമ്മാതാവാകുന്നത്. വളരെ കുറച്ചു സിനിമകൾ മാത്രമാണ് അദ്ദേഹം സംവിധാനവും നിർമ്മാണവും ചെയ്തിരിക്കുന്നതെങ്കിലും തന്റേതായ സ്ഥാനം ഇതിനോടകം മലയാളം ഫിലിം ഇന്ഡസ്‌ട്രിയിൽ നേടിയെടുത്തു കഴിഞ്ഞു.
അവസാനനായി അൻവർ റഷീദിന്റെ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രമായ ട്രാൻസ് സമ്മിശ്ര പ്രതികരണമാണ് നേടിയത്. അൻവർ റഷീദ് തന്നെയായിരുന്നു സംവിധായകനും നിർമ്മാതാവും. വലിയൊരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് അൻവർ റഷീദ്. പ്രേമത്തിന് ശേഷം അൻവർ റഷീദ്- അല്ഫോണ്സ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. വലിയ ഒരു താരനിര തന്നെയാണ് സിനിമ പ്രേമികൾ പ്രതീക്ഷിക്കുന്നത്. സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും സൂപ്പർഹിറ്റ് ആക്കിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. രണ്ട് ചിത്രങ്ങളിലും നായകൻ നിവിൻ പോളി ആയിരുന്നു. നേരം, പ്രേമം എന്നീ സൂപ്പര്ഹിറ്റുകൾക്ക് ശേഷം സംവിധാനം ചെയ്യാൻ ഒരുങ്ങുമ്പോൾ ഹാട്രിക്ക് ഹിറ്റ് തന്നെയായിരിക്കും അൽഫോൻസ് പുത്രൻ പ്രതീക്ഷിക്കുക. 5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അൽഫോൻസ് പുത്രൻ ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.