[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഈ അവസ്ഥ പെണ്മക്കളുള്ള ഓരോ മാതാപിതാക്കൾക്കും സംഭവിച്ചേക്കാം; ‘അഡൾട്ട്’ പറയുന്നത്

മലയാള സിനിമയിൽ ഇന്ന് നിറഞ്ഞു നിൽക്കുന്ന പല നായകന്മാരും സംവിധായകരും തങ്ങളുടെ കഴിവ് ആദ്യം തെളിയിച്ചത്  ഹ്രസ്വ ചിത്രങ്ങളിലൂടെയായിരുന്നു. വളരെ ചെറിയ ദൈർഘ്യം മാത്രമുള്ള ഹ്രസ്വ ചിത്രങ്ങളിൽ ഒരുപാട് പുതുമയാർന്ന വിഷങ്ങൾ ഇന്ന് ചർച്ച ചെയ്യുന്നുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി മുന്നേറുന്ന ഹ്രസ്വ ചിത്രമാണ് ‘അഡൾട്ട്’. ഒപ്പം, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ മീനാക്ഷി ഹ്രസ്വ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായിയെത്തുന്നു. സംവിധായകനായും അഭിനേതാവായും മലയാള സിനിമയിൽ കഴിവ് തെളിയിച്ച ബോബൻ സാമുവലും പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അഘോഷ്‌ വൈഷ്ണവമാണ് അഡൾട്ട് സംവിധാനം ചെയ്തിരിക്കുന്നത്. അമേരിക്കയിൽ നിന്നും കേരളത്തിലെത്തുന്ന അച്ഛന്റെയും മകളുടെയും ഒരു ദിവസത്തിൽ നടക്കുന്ന കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട ഒരു ഹ്രസ്വ ചിത്രമാണ് അഡൾട്ട്. മകളുടെ ജീവിതത്തിൽ ഒരു അച്ഛന്റെയും അമ്മയുടെയും സ്ഥാനവും പ്രാധാന്യവും ഈ ഷോര്ട്ട് ഫിലിം ചൂണ്ടിക്കാട്ടി തരുന്നു. ബോബൻ സാമുവലിന്റെ പ്രകടനം ഏറെ പ്രശംസ അർഹിക്കുന്നു. മീനാക്ഷിയും തന്റെ റോൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദീപാങ്കുരനാണ്. തിരക്കഥ രചിച്ചിരിക്കുന്നത് മനുവാണ്. ഛായാഗ്രഹണവും കഥയും ഒരുക്കിയിരിക്കുന്നത് അഘോഷ് തന്നെയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.