[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജാതിക്കും മതത്തിനും അതീതമായിട്ടെ എന്റെ കുഞ്ഞിനെ വളര്‍ത്തു: അനു സിത്താര

വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ഒമർ ലുലു ചിത്രമായ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയത്. പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് താരം സമ്മാനിക്കുകയുണ്ടായി. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിത്താര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തനിക്ക് ഒരു കുഞ്ഞ് ഉണ്ടാകുമ്പോള്‍ അതിനെ ജാതിക്കും മതത്തിനും അതീതമായിട്ടെ വളര്‍ത്തു എന്ന് അനു സിത്താര തുറന്ന് പറയുകയുണ്ടായി.

ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിൽ ആയിരിക്കും തന്റെ കുഞ്ഞിനെ ചേർക്കുക എന്ന് താരം പറയുകയുണ്ടായി. പതിനെട്ട് വയസ്സ് കഴിഞ്ഞാൽ ഏത് മതം സ്വീകരിക്കണമെന്ന് കുഞ്ഞ്‌ തന്നെ തീരുമാനിക്കട്ടെ എന്നാണ് താരത്തിന്റെ തീരുമാനം. അങ്ങനെയൊരു കുഞ്ഞ്‌ എന്നാണ് വരുക എന്ന അവതാകരന്റെ ചോദ്യത്തിന് രസകരമായ മറുപടിയാണ് താരം നൽകിയത്. തനിക്ക്‌ ഇപ്പോൾ അതിനെ കുറിച്ച് അറിയില്ലയെന്നും എല്ലാം ദൈവഹിതം പോലെ ആണെന്നും എന്തായാലും ഇനിയും സമയം ഉണ്ടല്ലോ എന്നാണ് അനു സിത്താര പറഞ്ഞത്. അച്ഛനും അമ്മയും മിശ്രവിവാഹമായിരുന്നു എന്നും അങ്ങനെ ഒരച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ചതുകൊണ്ട് എനിക്ക് നല്ലത് മാത്രമേയുണ്ടായിട്ടുള്ളൂ എന്ന് അനു സിത്താര വ്യക്തമാക്കി. ജാതിയും മതത്തിനുമപ്പുറം പരസ്പരമുള്ള സ്‌നേഹവും വിശ്വാസവുമാണ് ഏറ്റവും പ്രധാനമെന്നാണ് അച്ഛനും അമ്മയും തന്നെ പഠിപ്പിച്ചതെന്ന് താരം കൂട്ടിച്ചേർത്തു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.