യുവ താരം ഷെയിൻ നിഗം നായകനായെത്തുന്ന ഉല്ലാസമെന്ന ചിത്രം വരുന്ന ജൂലൈ ഒന്നിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് പ്രവീൺ ബാലകൃഷ്ണനും നിർമ്മിച്ചത് ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നുമാണ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇപ്പോൾ കേരളത്തിലെ സ്‌ക്രീനുകളിൽ ആരംഭിച്ചു കഴിഞ്ഞു. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു എന്നറിയിച്ചു കൊണ്ട് അണിയറ പ്രവർത്തകർ പുറത്ത് വിട്ട പ്രോമോ വീഡിയോ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഈ സീസണിലെ ഏറ്റവും വലിയ പ്രണയ കഥ എന്ന ടാഗ് ലൈനോടെയാണ് ഉല്ലാസം വരുന്നതെങ്കിലും, പ്രണയത്തോടൊപ്പം ആക്ഷനും കോമെഡിയും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം കോർത്തിണക്കിയൊരുക്കിയ ഒരു കമ്പ്ലീറ്റ് എന്റർടൈനറാണ് ഈ ചിത്രമെന്ന് ഇതിന്റെ ടീസർ, ട്രൈലെർ, ഗാനങ്ങളെന്നിവ സൂചിപ്പിക്കുന്നു.
https://in.bookmyshow.com/movies/ullasam/ET00331887
ഷെയിൻ നിഗം ആദ്യമായാണ് ഇത്രയും കളർഫുള്ളായ ഒരു പക്കാ എന്റെർറ്റൈനെർ ചിത്രത്തിൽ നായകനായെത്തുന്നതെന്നതും ഇതിന്റെ ഹൈലൈറ്റാണ്. പവിത്ര ലക്ഷ്മി നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നത് ഷാൻ റഹ്മാനാണ്. ഗോപി സുന്ദർ പശ്ചാത്തല സംഗീതമൊരുക്കിയ ഉല്ലാസത്തിനു ക്യാമറ ചലിപ്പിച്ചത് സ്വരൂപ് ഫിലിപ്പും, എഡിറ്റ് ചെയ്തത് ജോൺ കുട്ടിയുമാണ്. ഷെയിൻ നിഗം, പവിത്ര ലക്ഷ്മി എന്നിവർ കൂടാതെ രഞ്ജി പണിക്കർ, ദീപക് പരമ്പൊൾ, ബേസിൽ ജോസെഫ്, അജു വർഗീസ് എന്നിവരും ഇതിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരേയും ലക്‌ഷ്യം വെച്ചൊരുക്കിയിരിക്കുന്ന ഉല്ലാസം ഏറെ കാലത്തിനു ശേഷം മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒരു കംപ്ലീറ്റ് റൊമാന്റിക് ഫൺ എന്റർടൈനറായിരിക്കുമെന്നാണ് പ്രതീക്ഷ.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.