മലയാള സിനിമയിൽ നിന്ന് ഏറ്റവും കൂടുതൽ ദേശീയ ശ്രദ്ധ നേടിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ആണ് അടൂർ ഗോപാലകൃഷ്ണൻ. ദേശീയവും അന്തർദേശീയവുമായ ഒട്ടേറെ പുരസ്‍കാരങ്ങൾ അദ്ദേഹവും അദ്ദേഹത്തിന്റെ ചിത്രങ്ങളും നേടിയെടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇന്ത്യൻ ദേശീയ അവാർഡ് സിസ്റ്റത്തെ കുറിച്ച് ഞെട്ടിക്കുന്ന പരാമർശമാണ് അടൂർ ഗോപാലകൃഷ്ണൻ നടത്തിയിരിക്കുന്നത്. ദേശീയ പുരസ്‌കാരം വെറും ആഭാസമായി മാറിക്കഴിഞ്ഞെന്നും അത് അവസാനിപ്പിക്കേണ്ട സമയമായെന്നും അദ്ദേഹം പറയുന്നു. ദേശീയ അവാർഡ് വെറും ആഭാസം ആയി മാറിയത് കൊണ്ടാണ് ബാഹുബലി പോലെ ഉള്ള ചിത്രങ്ങൾ ദേശീയ പുരസ്‍കാരം നേടുന്നത് എന്നും അദ്ദേഹം തുറന്നടിക്കുന്നു. അവാര്‍ഡ് നിര്‍ണയ ജൂറി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിക്കഴിഞ്ഞെന്നും അടൂർ ഗോപാലകൃഷ്ണൻ ആരോപിച്ചു.
ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട്, ‘സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെച്ചാണ് അദ്ദേഹം മേൽ പറഞ്ഞ പരാമർശങ്ങൾ നടത്തിയത്. ദേശീയ പുരസ്‌കാരങ്ങൾ നമ്മുടെ രാജ്യത്തു ഏര്‍പ്പെടുത്തിയത് എന്തിനാണോ അതിന്റെ ആശയം തന്നെ കടപുഴകിയിരിക്കുകയാണ് എന്ന അഭിപ്രായവും അദ്ദേഹം പങ്കു വെക്കുന്നു. എല്ലാ ചുമടുകളും എടുത്തു മാറ്റി സിനിമയെ മോചിപ്പിക്കണം എന്നും അദ്ദേഹം പറയുന്നു. സിനിമയ്ക്കു മുമ്പ് കാണിക്കുന്ന സിഗരറ്റ് വലിക്കെതിരേയുള്ള ഭീകര പരസ്യം കണ്ടാല്‍ പിന്നെ സിനിമ കാണാന്‍പോലും തോന്നില്ല എന്നും ഇതിലും ഭേദം സർക്കാരിന് പുകയില അങ്ങ് നിരോധിച്ചാൽ പോരെ എന്നും അദ്ദേഹം ചോദിച്ചു. ഒട്ടേറെ നിയന്ത്രണങ്ങൾ കൊണ്ട് വന്നു സെൻസർ ബോർഡും സിനിമയെ വൈകൃതമാക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. സിനിമയെപ്പറ്റി ഒന്നും അറിയാത്ത, പുസ്തകം പോലും വായിക്കാത്ത ആളുകൾ ഒക്കെയാണ് സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കുന്നത് എന്നും അദ്ദേഹം ആരോപിക്കുന്നു.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.