[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലിനെ കുറിച്ച് അശ്ലീല കമന്റുമായി യുവാവ്; കിടിലൻ മറുപടിയുമായി പ്രശസ്ത നടി..!

ഈ കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ജന്മദിനം. മലയാള സിനിമാ ലോകവും അതുപോലെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ സിനിമാ ലോകത്തു നിന്നുള്ളവരും അദ്ദേഹത്തിന് ആശംസകൾ നേർന്നു മുന്നോട്ടു വന്നു. പതിവുപോലെ തന്നെ മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താര ജന്മദിനമായി മോഹൻലാലിന്റെ ഈ ജന്മദിനവും മാറി. എന്നാൽ ആ ദിവസവും അദ്ദേഹത്തെ അപമാനിക്കാൻ ഉള്ള ശ്രമങ്ങളും സോഷ്യൽ മീഡിയയിലെ ഒരു കൂട്ടം ആളുകളിൽ നിന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായി, പ്രശസ്ത മലയാള നടി സീനത്ത് മോഹൻലാലിന് ആശംസകൾ അറിയിച്ചു കൊണ്ടിട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെ, അദ്ദേഹത്തെ കുറിച്ചു അശ്ലീല കമന്റുമായി ചിലരെത്തി.

അങ്ങനെ കമന്റ് ചെയ്ത ഒരു യുവാവിന് സീനത്ത് കൊടുത്ത മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വലിയ കയ്യടിയാണ് സീനത്തിന്റെ ആ മറുപടിക്ക് ലഭിക്കുന്നത്. മോഹൻലാൽ എന്ന വ്യക്തി അഥവാ മോഹൻലാൽ എന്ന നടൻ എത്ര ഉയരങ്ങളിൽ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹൻലാൽ മുൻപന്തിയിൽ തന്നെ. ഏതു ആൾക്കൂട്ടത്തിൽ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ്‌ ഉള്ളതുപോലെ. ഉള്ളതുപോലെ അല്ല ഉണ്ട്. എന്നും എപ്പോഴും അതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാൻ ആഗ്രഹിക്കുന്നു. മനസറിഞ്ഞു പ്രാർത്ഥിക്കുന്നു, എന്നായിരുന്നു സീനത്തിന്റെ ആശംസാ വാക്കുകൾ.

എന്നാൽ അതിന്റെ അടിയിൽ ഒരു മഹ്മൂദ് വൈ എം എന്നു പേരുള്ള യുവാവ് കമന്റ് ചെയ്തത്, സ്ത്രീകളോട് ഒരു വീക്ക്നെസ് ആണെന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവും ഉണ്ടായിട്ടുണ്ടോ ? എന്നാണ്. അതിനു സീനത്ത് കുറിച്ച മറുപടി ഇങ്ങനെ, പുരുഷന് സ്ത്രീ എന്നും ഒരു വീക്ക്‌നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് അല്ലെ ? എന്നാൽ കൂട്ടത്തിൽ ഇത്തിരി ബഹുമാനം ലാലിനു ഉണ്ട് എന്ന് പറഞ്ഞത് തെറ്റാണോ ? എല്ലാ മനുഷ്യരിലും നല്ലതും ചീത്തയുമുണ്ട്. ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അപ്പോൾ ഇനിയുള്ള സമയം മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കാതെ ഉള്ള സമയം സന്തോഷത്തോടെ ജീവിക്കാൻ നോക്കാം, നല്ലതിനു വേണ്ടി പ്രാർത്ഥിക്കാം. ഏതായാലും കമന്റ് ഇട്ട യുവാവിന് എതിരെ വ്യാപകമായി പ്രതിഷേധം ഉയരുമ്പോൾ നടി നൽകിയ മറുപടി ഏറെ അഭിനന്ദനങ്ങൾ നേടുകയാണ്.

webdesk

Recent Posts

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

3 weeks ago

This website uses cookies.