[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദൃശ്യം 3 ഇൽ മമ്മൂട്ടി ഉണ്ടാകുമോ; വെളിപ്പെടുത്തി ജീത്തു ജോസഫ്..!

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ സ്ഥാനം നേടിയ മോഹൻലാൽ ചിത്രങ്ങളാണ് ദൃശ്യവും , ദൃശ്യം 2 ഉം. ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ നേടിയ വിജയം ഭാഷയുടേയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ചാണ് കുതിച്ചത്. മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടിയ ദൃശ്യം തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ, സിംഹളീസ്, ചൈനീസ് ഭാഷകളിലേക്ക് റീമേക് ചെയ്യപ്പെട്ടു. ഇത് കൂടാതെ കൊറിയൻ, ഇംഗ്ലീഷ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുകയുമാണ്. ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 നേടിയത് ആഗോള തലത്തിലുള്ള വിജയമാണ്. അന്താരാഷ്ട്ര തലത്തിൽ വരെയുള്ള പ്രേക്ഷകരും നിരൂപകരും അഭിനന്ദനം ചൊരിഞ്ഞ ഈ ചിത്രം ദേശീയ- അന്തർദർശീയ തലത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപെട്ട മലയാള സിനിമയാണെന്ന് നിസംശയം പറയാൻ സാധിക്കും. ഈ സീരിസിൽ ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാവുമെന്നും എന്നാൽ അത് രണ്ടോ മൂന്നോ വർഷം കഴിഞ്ഞു മാത്രമേ സംഭവിക്കു എന്നും ജീത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ദൃശ്യം 3 ക്കു പറ്റിയ കഥകൾ എന്ന് പറഞ്ഞു സിനിമാ പ്രേമികൾ തന്നെ ഒട്ടേറെ പ്രമേയങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുമുണ്ട്. അതിൽ തന്നെ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്‌കുട്ടി എന്ന കഥാപാത്രത്തെ പൂട്ടാൻ കേസ് അന്വേഷിക്കാൻ മമ്മൂട്ടിയുടെ പ്രശസ്ത സി ബി ഐ കഥാപാത്രം സേതുരാമയ്യർ എത്തുമെന്നും, അതല്ല ജീത്തു ജോസഫിന്റെ തന്നെ മെമ്മറീസ് എന്ന ചിത്രത്തിലെ പൃഥ്വിരാജ് അവതരിപ്പിച്ച പോലീസ് കഥാപാത്രം സാം അലക്സ് എത്തുമെന്നും ആരാധകർ പറയുന്നു. അതിനെക്കുറിച്ചു ചോദിക്കുമ്പോൾ ജീത്തു ജോസഫ് വ്യക്തമാക്കുന്നത് അങ്ങനെയൊന്നും തന്നെയുണ്ടാവില്ല എന്നാണ്. കാരണം, ഇപ്പോൾ മനസ്സിൽ ഒരു ക്ലൈമാക്സ് മാത്രമാണ് ഉള്ളതെന്നും, അതിനെ സാധൂകരിക്കുന്ന ഒരു മികച്ച കഥ കിട്ടിയാൽ മാത്രമേ സിനിമ ചെയ്യൂ എന്നുമാണ്. അല്ലാതെ ഒരു മൂന്നാം ഭാഗം ഇറക്കാൻ വേണ്ടി ഒരു സിനിമ ഉണ്ടാക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം 3 കൂടാതെ റാം, ആശീർവാദ് സിനിമാസ് ഒരുക്കുന്ന മറ്റൊരു ചിത്രം എന്നിവയും മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.