[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തിരിച്ചു വരവിൽ ഏതു സൂപ്പർ താരത്തോടൊപ്പം വീണ്ടും അഭിനയിക്കാനാണ് ആഗ്രഹം; വെളിപ്പെടുത്തി സൂപ്പർ നായിക..!

ഒരുകാലത്തു മലയാളത്തിൽ ഏറെ തിളങ്ങി നിന്ന നായികയാണ് ഇന്ദ്രജ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ സൂപ്പർ താരങ്ങളുടെയെല്ലാം കൂടെ അഭിനയിച്ച ഈ നടി, തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപോലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ്. മലയാളത്തിന് പുറമെ തെലുങ്കു, തമിഴ്, കന്നഡ ചിത്രങ്ങളിലും തിളങ്ങിയ ഇന്ദ്രജ പിന്നീട് ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെട്ടു കയ്യടി നേടി. മികച്ച ഒരു ക്ലാസിക്കൽ നർത്തകി കൂടിയായ ഇന്ദ്രജയുടെ ഭർത്താവു സീരിയൽ രംഗത്താണ് ജോലി ചെയ്യുന്നത്. ഇപ്പോഴിതാ, കലാരംഗത്തേക്കു തിരിച്ചു വരികയാണ് എങ്കിൽ എങ്ങനെ വരണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് ഇന്ദ്രജ. കൈരളി ടിവിയിലെ ജെ ബി ജങ്ക്ഷൻ പരിപാടിയിൽ വെച്ച് ജോൺ ബ്രിട്ടാസ് ആണ് ഇന്ദ്രജയോട് ആ ചോദ്യം ചോദിച്ചത്. അതിനു ബ്രിട്ടാസ് നൽകിയ ഓപ്‌ഷനുകൾ, മോഹൻലാലിനൊപ്പം നായിക വേഷം ചെയ്തു കൊണ്ട്, ഗുരുവിനൊപ്പം ഒരു മാസത്തെ ഡാൻസ് ഷോ, മമ്മൂട്ടിക്കൊപ്പം പോലീസ് വേഷം, അല്ലെങ്കിൽ ഭർത്താവിനൊപ്പം ഒരു സീരിയൽ.

ഇതിൽ നിന്ന് ഇന്ദ്രജ തിരഞ്ഞെടുത്തത് മോഹൻലാലിൻറെ നായികാ വേഷം ചെയ്തു വരാനാണ് ആഗ്രഹിക്കുന്നത് എന്നാണ്. അതിൽ യാതൊരു സംശയവും തനിക്കില്ല എന്നും ഇന്ദ്രജ പറയുന്നു. സൂപ്പർ ഹിറ്റ് സിബി മലയിൽ ചിത്രമായ ഉസ്താദിലാണ് ഇന്ദ്രജ ആദ്യമായി മോഹൻലാലിന്റെ നായികാ വേഷം ചെയ്യുന്നത്. അതിനു ശേഷം ശ്രദ്ധ എന്ന ഐ വി ശശി ചിത്രത്തിലും ഇന്ദ്രജ മോഹൻലാലിന് ഒപ്പം അഭനയിച്ചു. മമ്മൂട്ടിക്കൊപ്പം ഗോഡ് മാൻ, ക്രോണിക് ബാച്ചിലർ എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിക്ക് ഒപ്പം എഫ് ഐ, അഗ്നി നക്ഷത്രം, ആർ എന്നീ ചിത്രങ്ങളിലും അഭിനയിച്ച ഇന്ദ്രജ വേഷമിട്ട മറ്റു മലയാള ചിത്രങ്ങൾ ഇൻഡിപെൻഡൻസ്, ഉന്നതങ്ങളിൽ, കൃഷ്ണാ ഗോപാലകൃഷ്ണ, ചേരി, അച്ഛന്റെ കൊച്ചുമോൾ, റിലാക്സ്, വാർ ആൻഡ് ലവ്, താളമേളം, മയിലാട്ടം, ലോകനാഥൻ ഐ എ എസ്, ബെൻ ജോൺസൻ, ഹൈവെ പോലീസ്, നരകാസുരൻ, ഇന്ദ്രജിത് എന്നിവയാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.