ഈ കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ജന്മദിനം. മലയാള സിനിമാ ലോകവും അതുപോലെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ സിനിമാ ലോകത്തു നിന്നുള്ളവരും അദ്ദേഹത്തിന് ആശംസകൾ നേർന്നു മുന്നോട്ടു വന്നു. പതിവുപോലെ തന്നെ മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താര ജന്മദിനമായി മോഹൻലാലിന്റെ ഈ ജന്മദിനവും മാറി. എന്നാൽ ആ ദിവസവും അദ്ദേഹത്തെ അപമാനിക്കാൻ ഉള്ള ശ്രമങ്ങളും സോഷ്യൽ മീഡിയയിലെ ഒരു കൂട്ടം ആളുകളിൽ നിന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായി, പ്രശസ്ത മലയാള നടി സീനത്ത് മോഹൻലാലിന് ആശംസകൾ അറിയിച്ചു കൊണ്ടിട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെ, അദ്ദേഹത്തെ കുറിച്ചു അശ്ലീല കമന്റുമായി ചിലരെത്തി.
അങ്ങനെ കമന്റ് ചെയ്ത ഒരു യുവാവിന് സീനത്ത് കൊടുത്ത മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വലിയ കയ്യടിയാണ് സീനത്തിന്റെ ആ മറുപടിക്ക് ലഭിക്കുന്നത്. മോഹൻലാൽ എന്ന വ്യക്തി അഥവാ മോഹൻലാൽ എന്ന നടൻ എത്ര ഉയരങ്ങളിൽ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹൻലാൽ മുൻപന്തിയിൽ തന്നെ. ഏതു ആൾക്കൂട്ടത്തിൽ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ് ഉള്ളതുപോലെ. ഉള്ളതുപോലെ അല്ല ഉണ്ട്. എന്നും എപ്പോഴും അതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാൻ ആഗ്രഹിക്കുന്നു. മനസറിഞ്ഞു പ്രാർത്ഥിക്കുന്നു, എന്നായിരുന്നു സീനത്തിന്റെ ആശംസാ വാക്കുകൾ.
എന്നാൽ അതിന്റെ അടിയിൽ ഒരു മഹ്മൂദ് വൈ എം എന്നു പേരുള്ള യുവാവ് കമന്റ് ചെയ്തത്, സ്ത്രീകളോട് ഒരു വീക്ക്നെസ് ആണെന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവും ഉണ്ടായിട്ടുണ്ടോ ? എന്നാണ്. അതിനു സീനത്ത് കുറിച്ച മറുപടി ഇങ്ങനെ, പുരുഷന് സ്ത്രീ എന്നും ഒരു വീക്ക്‌നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് അല്ലെ ? എന്നാൽ കൂട്ടത്തിൽ ഇത്തിരി ബഹുമാനം ലാലിനു ഉണ്ട് എന്ന് പറഞ്ഞത് തെറ്റാണോ ? എല്ലാ മനുഷ്യരിലും നല്ലതും ചീത്തയുമുണ്ട്. ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അപ്പോൾ ഇനിയുള്ള സമയം മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കാതെ ഉള്ള സമയം സന്തോഷത്തോടെ ജീവിക്കാൻ നോക്കാം, നല്ലതിനു വേണ്ടി പ്രാർത്ഥിക്കാം. ഏതായാലും കമന്റ് ഇട്ട യുവാവിന് എതിരെ വ്യാപകമായി പ്രതിഷേധം ഉയരുമ്പോൾ നടി നൽകിയ മറുപടി ഏറെ അഭിനന്ദനങ്ങൾ നേടുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.