നടി എന്ന നിലയിലും നർത്തകി എന്ന നിലയിലും ഏറെ പ്രശസ്തയായ കലാകാരി ആണ് ഉത്തര ഉണ്ണി. മലയാള സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളായ ഊർമിള ഉണ്ണിയുടെ മകൾ കൂടിയാണ് ഈ കലാകാരി. ഉത്തര ഉണ്ണി ഉടനെ തന്നെ വിവാഹിതയാവാൻ പോവുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഈ നടിയുടെ വിഹ നിശ്ചയം നടന്നു കഴിഞ്ഞു. കൊച്ചിയിലെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇവരുടെ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് ഉത്തര ഉണ്ണിയുടെ വിവാഹ നിശ്ചയം നടന്നത്. പ്രശസ്ത നടി സംയുക്ത വർമ്മയും ഭർത്താവു ബിജു മേനോനും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഊർമിള ഉണ്ണിയുടെ അടുത്ത ബന്ധു ആണ് സംയുക്ത വർമ്മ.
കുടുംബവുമൊത്തു ബാംഗ്ലൂരിൽ താമസിക്കുന്ന നിതേഷ് നായർ ആണ് ഉത്തരയുടെ വരൻ. 2020 ഏപ്രില്‍ 5 നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. UTIZ എന്ന കമ്പനിയുടെ ഉടമ കൂടിയായ നിതേഷ് വളരെ വേറിട്ട രീതിയിൽ ആണ് ഉത്തരയോട് വിവാഹാഭ്യർത്ഥന നടത്തിയത്. വിവാഹ മോതിരം ഉത്തരയുടെ കൈകളില്‍ അണിയിച്ചു കാലില്‍ ചിലങ്ക കൂടി കെട്ടി കൊടുത്താണ് വിവാഹ നിശ്ചയം പൂർത്തീകരിച്ചത്. ഈ വ്യത്യസ്തമായ രീതിയിൽ ഉള്ള വിവാഹ നിശ്ചയത്തിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. ഒട്ടേറെ സ്റ്റേജ് ഷോകളിലൂടെയും ഉത്തര ഉണ്ണി പ്രശസ്തയാണ്. ഇടവപ്പാതി എന്ന മലയാള സിനിമയിലും വവ്വാൽ പസങ്ങ എന്ന തമിഴ് സിനിമയിൽ ഉത്തര ഉണ്ണി അഭിനയിച്ചിട്ടുണ്ട്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.