തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് തമന്ന. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു ഏറെ കയ്യടി നേടിയ താരമാണ് ഈ നടി. അത് കൂടാതെ ഈ അടുത്തിടെ ഡിസ്‌നി ഹോട്ട് സ്റ്റാർ റിലീസ് ആയി എത്തിയ നവംബർ സ്റ്റോറി എന്ന വെബ് സീരിസിലൂടെയും വമ്പൻ പ്രേക്ഷക പ്രശംസയാണ് ഈ നടി നേടിയെടുത്തത്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുമായി ബന്ധപെട്ടു തമന്ന നടത്തിയ ഒരു പരാമർശമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. മമ്മൂട്ടിയോട് തനിക്ക് ഒരു രഹസ്യം ചോദിക്കാനുണ്ട് എന്നാണ് കൗമുദി ഫ്‌ളാഷ് മൂവിസിനു നൽകിയ അഭിമുഖത്തിൽ തമന്ന പറയുന്നത്. മലയാളത്തിലെ തന്റെ പ്രീയപ്പെട്ട നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്നും തമന്ന പറയുന്നുണ്ട്.
മമ്മൂട്ടിയോട് ചോദിക്കണമെന്ന് പറഞ്ഞു കൊണ്ട് തമന്ന പറയുന്ന വാക്കുകൾ ഇപ്രകാരം, “”എത്രയോ കാലമായി മമ്മൂട്ടി സര്‍ ഈ ഇന്‍ഡസ്ട്രി ഭരിക്കുന്നു. അതിന്റെ രഹസ്യം എന്താണെന്ന് എനിക്ക് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുണ്ട്. സ്വയം നവീകരിച്ച് കൊണ്ടിരിക്കുന്ന, പുതിയ തലമുറയെ പോലും സ്വാധീനിക്കുന്ന അദ്ദേഹം ശരിക്കും ഒരു അത്ഭുതമാണ്” . ഈ കൊല്ലം സിനിമയിൽ അമ്പതു വർഷം തികച്ചിരിക്കുകയാണ് മമ്മൂട്ടി. ഇപ്പോൾ അമൽ നീരദിന്റെ ഭീഷ്മ പർവ്വം എന്ന ചിത്രം ചെയ്യുന്ന മമ്മൂട്ടി അതിനു ശേഷം രഥീനാ ഒരുക്കുന്ന പുഴുവിൽ ജോയിൻ ചെയ്യും. അത് കൂടാതെ സി ബി ഐ 5 ആണ് മമ്മൂട്ടി ചെയ്യാൻ സാധ്യതയുള്ള ചിത്രം. കെ മധു ആണ് ആ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. എഫ്3 ഫണ്‍ ആന്‍ഡ് ഫ്രസ്‌ട്രേഷന്‍, ഗുര്‍തുണ്ട സീതാകാലം, ബോലേ ചൂഡിയാന്‍, ദാറ്റ് ഈസ് മഹാലക്ഷ്മി എന്നീ ചിത്രങ്ങളാണ് തമന്ന അഭിനയിച്ചു ഇനി വരാനുള്ളത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.