30 വർഷങ്ങൾക്കു മുൻപ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ‘ചിത്രം’ എന്ന സിനിമയിൽ നിന്നും മോഹൻലാലിന്റെയും രഞ്ജിനിയുടെയും ഫോട്ടോസ് ചേർത്തുവെച്ച ട്രോൾ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
പ്രായക്കൂടുതലാണെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ( ചിത്രം1) അവളുടെ വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം കാണുന്ന പുരുഷന്‍ (ചിത്രം 2) എന്ന തലക്കെട്ടോടെയാണ് ട്രോള്‍. ആദ്യ ഫോട്ടോയില്‍ ‘ചിത്രം’ എന്ന സിനിമയിലെ ഇരുവരുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത്തേതിലാകട്ടെ, മോഹന്‍ലാലിന്റെ അതേ ഫോട്ടോയും രഞ്ജിനിയുടെ സിനിമയിലേതല്ലാത്ത പുതിയ രൂപവും…ഇത് ശ്രദ്ധയിൽപെട്ട നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം.
ട്രോളുകൾ തൻ ആസ്വദിക്കാറുണ്ടെങ്കിലും സ്ത്രീകളെ അപഹസിച്ചുകൊണ്ടുള്ള ട്രോളുകളില്‍ നിന്ന് ആരാധകരെ പിന്തിരിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം സൂപ്പര്‍ താരങ്ങള്‍ക്കാണെന്ന് നടി രഞ്ജിനി. ഒപ്പം ട്രോളിനു മറുട്രോളായി മോഹന്‍ലാലിന്റെ ഫോട്ടോകളും ചേര്‍ത്തുവെച്ചു കൊണ്ടാണ് രഞ്ജിനി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ ട്രോള്‍ തയ്യാറാക്കാന്‍ സഹായിച്ചത് ഭര്‍ത്താവാണെന്നും രഞ്ജിനി പറയുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.