ബാലതാരമായി സിനിമയിൽ വന്ന്, പിന്നീട് മലയാളത്തിലും തമിഴിലും നായികാ വേഷത്തിലൂടെ തിളങ്ങിയ നടി മഞ്ജിമ മോഹൻ വിവാഹിതയായി. പ്രശസ്ത തമിഴ് നടൻ ഗൗതം കാർത്തിക് ആണ് മഞ്ജിമയുടെ വരൻ. ചെന്നൈയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. 2019 ൽ ഇരുവരും ഒരുമിച്ചഭിനയിച്ച ദേവരാട്ടം എന്ന ചിത്രം മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുറച്ചു നാൾ മുൻപാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത പുറത്ത് വിട്ടത്. 1997 ലെ കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ മഞ്ജിമ മോഹൻ, അതിന് ശേഷം മയിൽപ്പീലി കാവ്, സാഫല്യം, പ്രിയം, തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ്, കാബൂളിവാല, സുന്ദര പുരുഷൻ എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു കയ്യടി നേടി.
വിനീത് ശ്രീനിവാസൻ രചിച്ച് ജി പ്രജിത് സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ ഒരു വടക്കൻ സെൽഫിയിലൂടെയാണ് മഞ്ജിമ മലയാളത്തിൽ നായികാ വേഷം ചെയ്തത്. ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ തമിഴ് റൊമാന്റിക് ഡ്രാമ അച്ചം യെണ്പത് മടയമെടാ എന്ന ചിത്രത്തിൽ സിമ്പുവിന്റെ നായികയായി തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജിമ പിന്നീട് അതിന്റെ തന്നെ തെലുങ്ക് റീമേക്കിലൂടെ തെലുങ്കിലും നായികയായി. അതിന് ശേഷം സത്രിയൻ, ഇപ്പടൈ വെല്ലും, ദേവരാട്ടം, കളത്തിൽ സന്ധിപ്പോം, തുഗ്ലക് ദർബാർ, എഫ് ഐ ആർ എന്നീ തമിഴ് ചിത്രങ്ങളിലും എൻ ടി ആറിന്റെ ജീവിത കഥ പറഞ്ഞ തെലുങ്ക് ചിത്രത്തിലും വേഷമിട്ട മഞ്ജിമ, മലയാളത്തിൽ നിവിൻ പോളി- ഹനീഫ് അദനി ചിത്രമായ മിഖായേലിലും പ്രധാന വേഷം ചെയ്തു.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.