മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമായ ഭീഷ്മ പർവ്വം റിലീസിന് ഒരുങ്ങുകയാണ്. മാർച് മൂന്നിന് ആണ് ഈ ബിഗ് ബഡ്ജറ്റ് മാസ്സ് ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. അമൽ നീരദ് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നതും അമൽ ആണ്. നവാഗതനായ ദേവദത് ഷാജിയുമായി ചേർന്നാണ് അമൽ ഈ ചിത്രം രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസർ കുറച്ചു ദിവസം മുൻപ് എത്തുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്ത നടി മാലാ പാർവതി. ഇതിൽ മോളി എന്ന് പേരുള്ള ഒരു കഥാപാത്രമായാണ് താൻ അഭിനയിച്ചത് എന്നും അതൊരു നെഗറ്റീവ് വേഷമാണ് എന്നും മാല പാർവതി പറയുന്നു. ആദ്യം മുതൽ അവസാനം വരെ ഉള്ള ഒരു കഥാപാത്രമാണ് താൻ എത്തുന്നത് എന്നും അവർ പറയുന്നു.
ഈ ചിത്രം എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ഇതൊരു വമ്പൻ പടമാണ് എന്നും, ഒരു മെഗാ മാസ്സ് വിസ്ഫോടനം എന്ന് പറയാം എന്നും അവർ സൂചിപ്പിക്കുന്നു. തീയേറ്ററിൽ ഒരു ബ്ലാസ്റ്റ് ആയിരിക്കും ഭീഷ്മ പർവ്വം ഉണ്ടാക്കുക എന്നും അവർ പറയുന്നു. കുമ്പളങ്ങി സ്ലാങ് ആണ് തന്റെ കഥാപാത്രം ഇതിൽ ഉപയോഗിച്ചിരിക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു. സുഷിൻ ശ്യാം സംഗീയതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് വിവേക് ഹർഷനും ഇതിനു ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും ആണ്. ഒരു വമ്പൻ താരനിരതന്നെയാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മൈക്കൽ എന്ന കഥാപാത്രമായി ആണ് മമ്മൂട്ടി ഇതിൽ പ്രത്യക്ഷപ്പെടുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.