[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഇന്ദുചൂഢനെയും നരസിംഹ മന്നാടിയാരെയും പോലെ ആന്റണി വർഗീസ്; വീഡിയോ വൈറൽ ആവുന്നു..!

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച യുവ താരമാണ് ആന്റണി വർഗീസ്. അതിനു ശേഷം സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കെട്ട്, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെയും നമ്മുക്ക് മുന്നിലെത്തിയ ആന്റണി ഇപ്പോൾ തന്റെ പുതിയ ചിത്രമായ ലൈലയുടെ ഷൂട്ടിങ്ങിൽ ആണ്. അതിനിടയ്ക്കാണ് താൻ ആദ്യമായി ക്യാമറക്കു മുന്നിൽ എത്തിയ ഒരു പരസ്യ ചിത്രത്തിന്റെ പഴയ വീഡിയോ ആന്റണി സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്. 2011ല്‍ മഹാരാജാസില്‍ പഠിക്കുന്ന സമയത്തു സംവിധായകൻ മമാസ് ഒരുക്കിയ പരസ്യമാണ് അത്. ചോറ്റാനിക്കരയിലെ അപ്പുമനയിലാണ് ഈ പരസ്യം ഷൂട്ട് ചെയ്തത്. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ലൈലയുടെ ഷൂട്ടിങ്ങും അവിടെത്തന്നെ വന്നപ്പോഴാണ് ആ പഴയ പരസ്യ ചിത്രത്തെ കുറിച്ച് ആന്റണി ഓർക്കുന്നത്. അപ്പോള്‍ തന്നെ മമ്മാസ് ചേട്ടനെ വിളിച്ചു ആ വീഡിയോ തപ്പി എടുപ്പിച്ച ആന്റണി അത് തന്റെ ഫേസ്ബുക് പേജിലും പോസ്റ്റ് ചെയ്തു.

https://www.facebook.com/AntonyVarghese4u/videos/353554716437653/

പാദസരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുളിക്കടവിലിരുന്ന് കരയുന്ന ഒരു കുഞ്ഞിന്, വെള്ളത്തില്‍ നിന്ന് പൊങ്ങി വന്നു പാദസരം തിരിച്ചുനല്‍കുന്ന കഥാപാത്രത്തെയാണ് ഈ പരസ്യത്തിൽ ആന്റണി വർഗീസ് അവതരിപ്പിച്ചത്. ഏതായാലും വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്ന ആന്റണിയുടെ വീഡിയോ കണ്ടതോടെ, ആദ്യമായി ക്യാമറയില്‍ പതിഞ്ഞ രംഗം തന്നെ ഇന്ദുചൂഢനെയും നരസിംഹമന്നാടിയാരെയും പോലെ ജലധിയില്‍ നിന്നും മുങ്ങി പൊങ്ങുന്നതാണല്ലോ എന്നുള്ള കമന്റുകളാണ് വരുന്നത്. ആന്റണിയെ നായകനാക്കി സഹപാഠിയായ അഭിഷേക് ആണ് ഇപ്പോൾ ലൈല എന്ന ചിത്രം ഒരുക്കുന്നത്. ഇതുകൂടാതെ ആനപ്പറമ്പിലെ വേൾഡ് കപ്പ്, ഇന്നലെ വരെ എന്നീ ചിത്രങ്ങളാണ് ആന്റണി അഭിനയിച്ചു റിലീസ് ചെയ്യാൻ ഉള്ളത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

16 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.