തല അജിത് നായകനായി എത്തുന്ന വമ്പൻ ആക്ഷൻ ത്രില്ലർ ആണ് വലിമൈ. വരുന്ന ഫെബ്രുവരി ഇരുപത്തിനാലിനു ആഗോള റിലീസ് ആയി എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ഒരു പ്രമോഷൻ വീഡിയോ ഇന്ന് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ ത്രില്ലർ എന്ന അവകാശവാദത്തോടെയാണ് ഈ ചിത്രം എത്തുന്നത്. അജിത് കുമാറിന്റെ കിടിലൻ ആക്ഷൻ സീനുകൾ ആണ് ഇന്ന് പുറത്തു വിട്ട വീഡിയോയുടെ ഹൈലൈറ്റ്. അത്കൊണ്ട് തന്നെ പുറത്തു വന്നു നിമിഷങ്ങൾക്കകം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. നായികാ വേഷം ചെയ്യുന്ന ഹുമ ഖുറേഷിയുടെ സംഘട്ടന രംഗങ്ങളും ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. അതുപോലെ ട്രെയ്ലറിൽ നമ്മൾ കണ്ട കിടിലൻ ബൈക്ക് സ്റ്റണ്ട് രംഗങ്ങളുടെ തുടർച്ചയും ഈ വീഡിയോയിൽ ഉണ്ട്. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ വാലിമൈ നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ ആണ്.
തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പാർവൈ എന്നീ വമ്പൻ ഹിറ്റായ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, മേക്കിങ് വീഡിയോ എന്നിവയൊക്കെ വമ്പൻ ഹിറ്റായി മാറിയിരുന്നു. അജിത്, ഹുമ ഖുറേഷി എന്നിവർക്ക് പുറമെ യോഗി ബാബു, കാർത്തികേയ, സുമിത്ര, അച്ച്യുത് കുമാർ, പേർളി മാണി, ധ്രുവൻ, പുകഴ്, പാവൽ നവഗീതൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് യുവാൻ ശങ്കർ രാജയാണ്. തല അജിത്തിന്റെ സാഹസികമായ സംഘട്ടന രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ടുകളും പുറത്തു വന്ന ഓരോ വീഡിയോയും നമ്മളോട് പറയുന്നത്. നീരവ് ഷാ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് വിജയ് വേലുക്കുട്ടി ആണ്. തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ എന്നിങ്ങനെ നാല് ഭാഷകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.