മലയാളികളുടെ പ്രിയപ്പെട്ട അന്യഭാഷാ താരങ്ങളിലൊരാളാണ് കനിഹ. 2002 ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടണ്ട് താരം. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ജയറാം തുടങ്ങി ഒട്ടുമിക്ക മുൻനിര സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സിനിമാലോകത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുന്ന കനിഹ മലയാളത്തിലാണ് അധികവും ചിത്രങ്ങൾ ചെയ്തിരിക്കുന്നത്
.
ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ്, മൈ ബിഗ് ഫാദർ, ദ്രോണ, ക്രിസ്ത്യൻ ബ്രദേഴ്സ്, കോബ്ര, ബാവൂട്ടിയുടെ നാമത്തിൽ ,അബ്രഹാമിന്റെ സന്തതികൾ ,പാപ്പാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ മലയാളത്തിലായി അഭിനയിച്ചിട്ടുണ്ട് .‘പാപ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിലാണ് കനിഹ അവസാനമായി വേഷമിട്ടത്.
അടുത്തിടെ താരത്തിന് പരുക്കേറ്റിരുന്നു. ഇപ്പോഴിത തന്റെ കാലിനേറ്റ പരുക്കിനെ അതിജീവിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കനിഹ. ഈ പുതിയ ബൂട്ടുകൾ ഉപയോഗിച്ച് ഞാൻ ബാലൻസ് ചെയ്യാൻ പഠിക്കുന്നു! ഒരാഴ്ച കഴിഞ്ഞു.ഇനി അഞ്ച് ആഴ്ച കൂടിയുണ്ടെന്നാണ് കനിഹ തന്റെ ചിത്രം പങ്കുവച്ച് കനിഹ കുറിച്ചിരിക്കുന്നത്. വേഗം സുഖപ്രാപിക്കട്ടെ എന്നാണ് കനിഹയ്ക്ക് ആരാധകർ ആശംസകൾ നേരുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.