തമിഴ്, തെലുങ്കു, കന്നഡ, മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് നടി ധന്യ ബാലകൃഷ്ണയുടേത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ഏഴാം അറിവ് എന്ന സൂര്യ ചിത്രത്തിലൂടെ എട്ടു വർഷം മുൻപാണ് ഈ നടി അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഗൗതം മേനോൻ ഒരുക്കിയ നീ താനേ എൻ പൊൻ വസന്തം, ആറ്റ്ലി ഒരുക്കിയ രാജ റാണി എന്നീ ചിത്രങ്ങളിലൂടേയും ധന്യ ബാലകൃഷ്ണ പ്രശസ്തി നേടി. ഇതിനൊപ്പം തെലുങ്കിലും സജീവമായ ധന്യ, മലയാളം, കന്നഡ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു. നിവിൻ പോളി ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലൂടെ ഈ വർഷം മലയാളത്തിൽ എത്തിയ ഈ നടി ഇനി ഇറങ്ങാൻ പോകുന്ന പൂഴിക്കടകൻ എന്ന മലയാള ചിത്രത്തിന്റെയും ഭാഗമാണ്.
ഇപ്പോൾ ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മീ ടു എന്ന കാമ്പയിനെ കുറിച്ച് പ്രതികരിക്കുകയാണ് ധന്യ ബാലകൃഷ്ണ. താൻ സിനിമാ ഇൻഡസ്ട്രിയിൽ വന്നിട്ട് ഇത്രയും വർഷം ആയിട്ടും അങ്ങനെ മോശമായ ഒരനുഭവം തനിക്കു ഉണ്ടായിട്ടില്ല എന്നാണ് ധന്യ പറയുന്നത്. എന്നാൽ ഷൂട്ടിംഗ് കാണാനും അല്ലാതെയും ഒക്കെ സെറ്റിൽ വരുന്ന ചിലർ അപമര്യാദ ആയി പെരുമാറാൻ ശ്രമിക്കാറുണ്ട് എന്നും അപ്പോൾ തന്നെ താൻ അവരോട് തനിക്കതു ഇഷ്ടമല്ല എന്ന് പറയാറുണ്ട് എന്നും ഈ നടി പറയുന്നു. അതോടൊപ്പം അങ്ങനെ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടാകുന്ന പെൺകുട്ടികൾ അത് തുറന്നു പറയാൻ ഉള്ള ധൈര്യം കാണിക്കണം എന്നും ഒരിക്കലും മറച്ചു വെക്കരുത് എന്നും ധന്യ പറയുന്നു.
നോ പറയേണ്ടിടത്തു നോ തന്നെ പറയണം എന്നും അത്തരം സാഹചര്യത്തിൽ ആരും കൂടെ ഉണ്ടാവില്ല എന്ന ധാരണ തെറ്റാണു എന്നും ധന്യ ബാലകൃഷ്ണ പറഞ്ഞു. എന്തായാലും ആരെങ്കിലും ഒക്കെ നമ്മുടെ കൂടെ നിൽക്കാൻ ഉണ്ടാകും എന്നും തെറ്റ് നടക്കാൻ അനുവദിക്കാതെ ഇരിക്കുക എന്നത് നമ്മുടെ കൂടി ഉത്തരവാദിത്വം ആണെന്നും ഈ നടി വിശദീകരിക്കുന്നു. ഏതായാലും തെന്നിന്ത്യൻ ഭാഷകളിൽ ഒട്ടേറെ സിനിമകളിലായി ഏറെ സജീവമാണ് ഈ കലാകാരി.
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
This website uses cookies.