പ്രശസ്ത മലയാള നടി നവ്യ നായർ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ ചിത്രമാണ് സുരേഷ് കുമാർ രചിച്ചു വി കെ പ്രകാശ് ഒരുക്കിയ ഒരുത്തീ. മാർച്ച് പതിനെട്ടിനു റിലീസ് ആയ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിഗംഭീര പ്രകടനമാണ് നവ്യ ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ നവ്യയുടെ അഭിനയത്തെയും അതുപോലെ ഈ ചിത്രത്തിന്റെ മേക്കിങ്ങിനെയും മറ്റു കലാകാരന്മാരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഭാവന. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഭാവന ഒരുത്തീയെ പറ്റി അഭിപ്രായം പങ്കു വെച്ചത്. കഴിഞ്ഞ ദിവസമാണ് താൻ ഒരുത്തീ കണ്ടത് എന്നും തനിക്കു പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, സിനിമ വളരെ ത്രില്ലിങ് ആയതുകൊണ്ട് താൻ സീറ്റിന്റെ അറ്റത്തിരുന്നാണ് കണ്ടത് എന്നും ഭാവന പറയുന്നു.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നവ്യയെ സ്‌ക്രീനില്‍ കാണുന്നത് എന്നും എന്തൊരു തിരിച്ചുവരവാണ് നവ്യ നടത്തിയിരിക്കുന്നത് എന്നും കുറിച്ച ഭാവന, മലയാളത്തിലുള്ളതില്‍ വെച്ച് ഒരു ഫൈനസ്റ്റ് ആക്ടറാണ് നവ്യ എന്നതില്‍ ഒരു തര്‍ക്കവുമില്ല എന്നും പറയുന്നു. രാധാമണിയെ അതിഗംഭീരമാക്കാന്‍ നവ്യക്കായി എന്നും, ഒപ്പം വിനായകന്‍, സൈജു കുറുപ്പ്, ആദിത്യ എന്നിവരുടെയും അഭിനയവും വളരെ മികച്ചതായിരുന്നു എന്നും ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കെ വി അബ്ദുൾ നാസർ ആണ് ഒരുത്തീ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവ്യ നായർക്കൊപ്പം വിനായകനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മാളവിക മേനോന്‍, ചാലി പാല, മുകുന്ദൻ, കെ പി എ സി ലളിത, അരുൺ നാരായണൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ലിജോ പോളും, ഇതിനു സംഗീതം ഒരുക്കിയത് ഗോപി സുന്ദറുമാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.