തമിഴിലെ താരങ്ങളിൽ ഒരാളായ വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിശാലിന് പരിക്ക് പറ്റിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്ക് പറ്റിയത്. അതോടെ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണെന്നാണ് അറിയാൻ സാധിക്കുന്നത്. പരിക്ക് സാരമുള്ളതല്ലെന്നും, വൈകാതെ തന്നെ ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിന് ആക്ഷൻ രംഗങ്ങളൊരുക്കി ദേശീയ പുരസ്‍കാരം നേടിയെടുത്ത, സൂപ്പർ ഹിറ്റ് സംഘട്ടന സംവിധായകൻ പീറ്റർ ഹെയ്‌ൻ ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളൊരുക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ടു ചെയ്യുന്ന ഒരു വീഡിയോ വിശാൽ പങ്കു വെച്ചിരുന്നു.
അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ലാത്തിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിശാലിന്റെ കരിയറിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമാണ് ലാത്തി. ഒരു പോലീസ് കഥാപാത്രമായി വിശാലെത്തുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ടീസറും ശ്രദ്ധ നേടിയിരുന്നു. തെലുങ്ക്- തമിഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത നടി സുനൈന നായികാ വേഷം ചെയ്യുന്ന ഈ ചിത്രം, തമിഴിലെ നായക നടന്മാരായ, ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ, രമണയും നന്ദയും ചേര്‍ന്നു റാണാ പ്രൊഡക്ഷന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. നവാഗതനായ ഏ. വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ബാലസുബ്രമണ്യം, ബാലകൃഷ്ണ തോട്ട എന്നിവർ ഛായാഗ്രഹണവും, യുവാൻ ശങ്കർ രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എൻ ബി ശ്രീകാന്ത് ആണ് ലാത്തിയുടെ എഡിറ്റർ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.