നവാഗതനായ അപ്പു ഭട്ടതിരി സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രമായ നിഴൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികാ വേഷത്തിൽ എത്തിയ ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, നയൻ താര, സൈജു കുറുപ്പ്, മാസ്റ്റർ ഐസിൻ ഹാഷ്, ഡോക്ടർ റോണി ഡേവിഡ്, ലാൽ തുടങ്ങി ഒരു മികച്ച താരനിര അണിനിരന്നിരിക്കുന്ന ഈ ചിത്രത്തിലൂടെ ഒരു യുവ നടനും ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. കൈഫ് എന്ന കഥാപാത്രത്തെ ആണ് സിയാദ് യദു എന്ന് പേരുള്ള ഈ യുവ നടൻ അഭിനയിച്ചു ഭംഗിയാക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ബേബി ജോണിന്റെ ഡ്രൈവർ കഥാപാത്രമാണ് കൈഫ്. ആ വേഷം വളരെ രസകരവും സ്വാഭാവികവുമായാണ് സിയാദ് യദു അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനുമായുള്ള സിയാദിന്റെ കോമ്പിനേഷൻ രംഗങ്ങൾ എല്ലാം നല്ല രീതിയിലാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ടോവിനോ തോമസ് നായകനായ തീവണ്ടി, കൽക്കി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു കയ്യടി നേടിയിട്ടുണ്ട് സിയാദ്.
പയ്യോളി സ്വദേശി ആണ് സിയാദ്. അത് കൊണ്ട് തന്നെ സിയാദിന്റെ പയ്യോളി സ്ലാങ്ങും വളരെ രസകരമായാണ് വന്നിരിക്കുന്നത്. പടവെട്ട്, കുറുപ്പ്, ഒറ്റ് തുടങ്ങി നിരവധി പ്രതീക്ഷയുള്ള വമ്പൻ ചിത്രങ്ങളുടെ ഭാഗമായാണ് ഇനി സിയാദ് പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്നത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബനും ഷർമിള എന്ന കഥാപാത്രത്തെ നയൻതാരയും അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ്, ബാദുഷ, അഭിജിത്ത് എം പിള്ള, ഫെല്ലിനി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ്. സൂരജ് എസ് കുറുപ്പ് സംഗീതവും ദീപക് ഡി മേനോൻ ചായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരികൊപ്പം, അരുൺലാൽ എസ് പിയും ചേർന്നാണ്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.