ബാഹുബലി എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യൻ സിനിമ സിനിമ ലോകത്ത് ശ്രദ്ധേയമായ താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ സ്റ്റാറായി മാറുകയായിരുന്നു. അടുത്തിടെ തന്റെ ജിം ട്രെയിനറായ ലക്ഷ്മണ റെഡ്‌ഡിയ്ക്ക് പ്രഭാസ് എസ്.യു.വി സമ്മാനിച്ചത് വാർത്തകളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രഭാസിന്റെ മറ്റൊരു പ്രവർത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 1650 ഏക്കര്‍ കാട് ദത്തെടുത്തിയിരിക്കുകയാണ് ബാഹുബലി നായകൻ പ്രഭാസ്. ഹൈദരാബാദിലെ ഖാസിപ്പള്ളി അര്‍ബന്‍ ഫോറസ്റ്റ് ആണ് ഗ്രീന്‍ ചാലഞ്ചിന്റെ ഭാഗമായി ദത്തെടുത്തത്.
ആദ്യ ഗഡു എന്ന രീതിയിൽ നടൻ പ്രഭാസ് 2 കോടി രൂപ കൈമാറുകയും ചെയ്തു. ടിആര്‍എസ് രജ്യസഭാ എം പി ജെ സന്തോഷിന്റെ നേതൃത്വത്തിലുള്ള ഗ്രീന്‍ ചാലഞ്ചിന്റെ ഭാഗമാവുകയായിരുന്നു താരം. അർബൻ ഫോറെസ്റ്റ് പാർക്ക് ഒരുക്കുന്നതിന്റെ തറക്കല്ലിടൽ വനം പരിസ്ഥിതി മന്ത്രി അല്ലോല ഇന്ദ്രകരണ്‍ റെഡ്ഡി നിര്‍വഹിച്ചു. 1650 ഏക്കറിന് പ്രത്യക തരം വേലി ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൈദരാബാദ് സിറ്റിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഈ വനം സ്ഥിതി ചെയ്യുന്നത്. പ്രഭാസിന്റെ ഈ പ്രവർത്തി അഭിനന്ദിച്ചു ഒരുപാട് സിനിമ താരങ്ങളും രംഗത്ത് എത്തിയിരുന്നു. വനസംരക്ഷണ പദ്ധതിക്ക് ഇനിയും ധനസഹായം നല്‍കാന്‍ ഒരുക്കമാണെന്ന് നടന്‍ പ്രഭാസ് അറിയിച്ചു. പ്രഭാസിന്റെ ഈ പ്രവർത്തി മറ്റ് നടന്മാറും മാതൃകയാക്കി പിന്തുടരുവാൻ ഒരുങ്ങുകയാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.