[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ബോളിവുഡിൽ പുതിയ ത്രില്ലർ ചിത്രവുമായി പ്രിയദർശൻ; ഫോബിഡൺ ലൗവ് ട്രെയ്‌ലർ ശ്രദ്ധ നേടുന്നു

ബോളിവുഡിലെ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആന്തോളജി ചിത്രമാണ് ഫോർബിഡൺ ലൗവ്. 4 റൊമാന്റിക് ചിത്രങ്ങൾ അടങ്ങുന്ന ഒരു വലിയ സിനിമയായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖരായ 4 സംവിധായകർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയദർശൻ, പ്രദീപ് സർക്കാർ, അനിരുദ്ധ റോയ്, മഹേഷ് മഞ്ജരെക്കർ എന്നിവരാണ് 4 കൊച്ചു റൊമാന്റിക് ത്രില്ലറുകൾ സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയദർശന്റെ സാന്നിധ്യം മൂലം സൗത്ത് ഇന്ത്യ ഒട്ടാകെ ചിത്രം ചർച്ചയായിരിക്കുകയാണ്. ഫോർബിഡൻ ലൗവ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.

4 സിനിമകളിലും സ്ത്രീകൾക്കാണ് സംവിധായകർ പ്രാധാന്യം നൽകിയിരിക്കുന്നത്. ഒരു സ്ത്രീയ്ക്ക് തന്റെ ജീവിതത്തിൽ അനുഭവപ്പെടാൻ സാധ്യതയുള്ള 4 ജീവിത സാഹചര്യമാണ് 4 ചിത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. സീ 5 ഒർജിനൽസിന്റെ വെബ് സൈറ്റിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ചാപ്റ്റർ 1 ലെ ആദ്യ രണ്ട് സിനിമകൾ ഇതിനോടകം പുറത്ത് ഇറങ്ങി. അറേഞ്ച്ഡ് മര്യാജ്, അനാമിക എന്നീ ചിത്രങ്ങൾ സീ 5 ൽ റിലീസ് ആയിരിക്കുകയാണ്. പ്രിയദർശൻ ചിത്രമായ അനാമികയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കമൽ ഹാസൻ ചിത്രമായ വിശ്വരൂപത്തിലൂടെ ശ്രദ്ധേയയായ പൂജ കുമാറാണ് പ്രിയദർശൻ ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. റൂൾസ് ഓഫ് ഗെയിം, ദി ഫൈനൽസ് എന്നീ ചിത്രങ്ങളുടെ റിലീസിന് വേണ്ടിയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.