തമിഴും ബോളിവുഡും കടന്നു ഇപ്പോൾ ഹോളിവുഡിൽ എത്തി നിൽക്കുന്ന തമിഴ് സൂപ്പർ താരമാണ് ധനുഷ്. നടനും സംവിധായകനും നിർമ്മാതാവും ആയ ധനുഷ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകളുടെ ഭർത്താവും കൂടിയാണ്. പ്രശസ്ത സംവിധായകൻ സെൽവ രാഘവൻ ആണ് ധനുഷിന്റെ സഹോദരൻ. കൈ നിറയെ വമ്പൻ പ്രൊജെക്ടുകളുമായി തിരക്കിലുള്ള ധനുഷ് നെറ്റ് ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന ദി ഗ്രേ മാൻ എന്ന ഹോളിവുഡ് ചിത്രത്തിൽ ഇപ്പോൾ അഭിനയിച്ചു തീർന്നതേ ഉള്ളു. എന്നാൽ ഇപ്പോൾ ധനുഷ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത് തന്റെ ഏതെങ്കിലും സിനിമയുടെ പേരിലല്ല. പകരം, അദ്ദേഹം നിർമ്മിക്കാൻ പോകുന്ന പുതിയ വീടിന്റെ പേരിലാണ്. 150 കോടി രൂപയ്ക്കാണ് ധനുഷ് തന്റെ പുതിയ വീട് നിർമ്മിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ പോയസ് ഗാർഡനിൽ തന്നെയാണ് ധനുഷിനും വീട് ഒരുങ്ങുന്നത്.
150 കോടി ചെലവിൽ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്രഅടിയിലാണ് ധനുഷിന്റെ ആഡംബര വീട് ഒരുങ്ങുന്നത്. ഈ കഴിഞ്ഞ ഫെബ്രുവരിൽ ആയിരുന്നു വീട് പണിയുന്നതിന് മുൻപുള്ള ഭൂമി പൂജ നടന്നത്. ഭാര്യാപിതാവായ സൂപ്പർസ്റ്റാർ രജനികാന്ത് കഴിഞ്ഞ 30 വർഷമായി താമസിക്കുന്ന പോയസ് ഗാർഡനിലെ വീടിന്റെ അടുത്ത് തന്നെയാണ് ധനുഷിന്റെ ഈ പുതിയ വീടും വരുന്നത്. അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ട് അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തീയേറ്ററുമെല്ലാം ഈ വീട്ടിൽ ഉണ്ടാകുമെന്നും ഈ വീട് പൂർണമായും സ്മാർട് ടെക്‌നോളജിയിൽ ആണ് നിർമിക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു. ധനുഷിന്റെ ഭാര്യയുടെ പേര് ഐശ്വര്യ എന്നും മക്കളുടെ പേര് ലിംഗ, യാത്ര എന്നുമാണ്. ഇപ്പോൾ ആൽവാർപേട്ടിലാണ് ധനുഷ് കുടുംബസമേതം താമസിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.