മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ വേഷങ്ങൾ ചെയ്തവരുടെ ലിസ്റ്റ് എടുത്താൽ അതിൽ മുകളിൽ തന്നെ കാണും ദേവൻ എന്ന നടന്റെ സ്ഥാനം. നായകനായും സഹനടൻ ആയും വില്ലൻ ആയുമെല്ലാം മലയാള സിനിമയുടെ അവിഭാജ്യ ഘടകം ആയി മാറിയ ദേവൻ പിന്നീട് അന്യ ഭാഷയിലേയും നിറസാന്നിധ്യം ആയി മാറി. തമിഴ്, തെലുങ്കു സിനിമകളിലും ഗംഭീര വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള ദേവൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സുന്ദരനായ വില്ലന്മാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. സൗന്ദര്യവും മികച്ച അഭിനയ പാടവവും കൈമുതലായുള്ള ഈ നടൻ മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ കുറിച്ച് മനസ്സ് തുറക്കുകയാണ്.
അടുത്തിടെ നൽകിയ ഒരു മീഡിയ ഇന്റർവ്യൂവിൽ ആണ് ദേവൻ ഇവരെ കുറിച്ച് പറയുന്നത്. ഇവർ രണ്ടു പേരും ഇന്ത്യൻ സിനിമയിലെ മഹാനടന്മാർ ആണെന്നും ഇവരുടെ വില നമ്മുക്ക് മനസ്സിലാവുന്നത് അന്യ ഭാഷയിൽ പോയി അഭിനയിക്കുമ്പോൾ ആണെന്നും ദേവൻ പറയുന്നു. അന്യ ഭാഷയിലെ മിക്ക നടന്മാർക്കും പെർഫോമൻസിന്റെ കാര്യത്തിൽ ഒരു ലിമിറ്റ് ഉണ്ടെന്നും എന്നാൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർ പ്രകടനം കൊണ്ട് നമ്മളെ ഞെട്ടിക്കുക മാത്രമല്ല നമ്മളെ കൂടി ഗംഭീര പ്രകടനം നടത്താൻ പ്രചോദിപ്പിക്കുകയും ചെയ്യുന്ന നടൻമാർ ആണെന്നാണ് ദേവൻ പറയുന്നത്. മറ്റു ഭാഷകളിൽ ചെല്ലുമ്പോൾ അവിടുത്തെ വലിയ വലിയ സംവിധായകരും സാങ്കേതിക പ്രവർത്തകരും മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ വിസ്മയിപ്പിക്കുന്ന അഭിനയ പാടവത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആണ് ഇവരുടെ വില നമുക്ക് കൂടുതൽ ബോധ്യപ്പെടുന്നത് എന്നും ദേവൻ വെളിപ്പെടുത്തുന്നു. ഈ അടുത്തിടെ മമ്മൂട്ടിയോടൊപ്പം ഗാനഗന്ധർവൻ എന്ന ചിത്രത്തിലും ദേവൻ അഭിനയിച്ചിരുന്നു. മുന്തിരി മൊഞ്ചൻ എന്ന സിനിമയാണ് ഇപ്പോൾ ദേവൻ അഭിനയിച്ചു റിലീസ് ചെയ്ത പുതിയ മലയാള ചിത്രങ്ങളിൽ ഒന്ന്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.