[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

താൻ മാമാങ്കത്തിലെ ഒരു ചെറിയ ഭാഗം എന്നു സുദേവ്; തിരുത്തലുമായി മെഗാ സ്റ്റാർ

മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി വാർത്ത സൃഷ്ടിച്ചപ്പോൾ ആണ് സുദേവ് നായർ എന്ന നടനെ കുറിച് മലയാള സിനിമാ പ്രേമികൾ അറിഞ്ഞത്. അതിനു ശേഷം ഒട്ടേറെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഈ നടൻ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. നായകൻ ആയും വില്ലൻ ആയും സഹനടൻ ആയുമെല്ലാം സുദേവ് നായർ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കത്തിലെ ഒരു നിർണ്ണായക വേഷം ചെയ്തിരിക്കുകയാണ് സുദേവ്. മാമാങ്കം ഹിന്ദി ഡബ്ബിങ് പതിപ്പിന്റെ പ്രചരണാർത്ഥം മുംബൈയിൽ നടന്ന പ്രസ് മീറ്റിൽ മമ്മൂട്ടിക്കൊപ്പം സുദേവും പങ്കെടുത്തിരുന്നു. അവിടെ വെച്ചു സുദേവ് പറഞ്ഞ വാക്കുകളും അതിനു മമ്മൂട്ടി നൽകിയ തിരുത്തലും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

അവിടെ വെച്ചു സുദേവ് പത്രക്കാരോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ, “ഞാൻ ഈ സിനിമയുടെ ഒരു ചെറിയ ഭാഗമാണ്”. മമ്മൂട്ടിയും നായിക പ്രാചി ടെഹ്‌ളാനും യുവ താരം ഉണ്ണി മുകുന്ദനും അണിനിരന്ന വേദിയിൽ ആണ് തന്റെ വേഷത്തെ പറ്റി സുദേവ് നായർ പറഞ്ഞത്. എന്നാൽ സുദേവ് സംസാരിച്ച് അവസാനിപ്പിച്ച ഉടൻ തന്നെ മമ്മൂട്ടി മൈക്ക് എടുത്ത് സംസാരിക്കാൻ ആരംഭിക്കുകയായിരുന്നു. രണ്ടു വർഷം മുൻപ് മലയാള സിനിമയിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട നടനാണ് സുദേവ് എന്നും, ആള് പറയുന്നത് പോലെ ചില്ലറക്കാരനല്ലെന്നും മമ്മൂട്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതിന്റെ വീഡിയോ സുദേവ് നായർ തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വെച്ചു. തന്റെ സ്വപ്നം സഫലമായി എന്നു പറഞ്ഞു കൊണ്ടാണ് സുദേവ് ആ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.