മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പഴനിയിൽ പുരോഗമിക്കുകയാണ്. നൻപകൽ നേരത്ത് മയക്കം എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. തന്റെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് എസ് ഹരീഷ് ആണ്. മലയാളത്തിലും തമിഴിലും ആയി ഒരുക്കുന്ന ഈ ചിത്രം വളരെ ചെറിയ കാൻവാസിൽ കഥ പറയുന്ന ഒരു സിനിമയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത നടൻ അശോകനും മുഖ്യ വേഷത്തിലെത്തുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വർ ആണ്. നടി രമ്യ പാണ്ഢ്യനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് നടൻ അശോകൻ പറയുന്ന വാക്കുകൾ ശ്രദ്ധ നേടുകയാണ്.
ഈ ചിത്രം വളരെ വ്യത്യസ്തമായിട്ടു കഥ പറയുന്ന ഒരു സിനിമയാണ് എന്നും ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെ തന്നെയാണ് എന്നും അശോകൻ പറയുന്നു. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് മമ്മൂട്ടി ഇതിൽ ചെയ്യുന്നത് എന്നും ഒരുപാട് വർഷങ്ങൾക്കു ശേഷം അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ടെന്നും അശോകൻ പറയുന്നു. ഈ ചിത്രം തീർത്തതിന് ശേഷം മമ്മൂട്ടി കെ മധു- എസ് എൻ സ്വാമി ടീം ഒരുക്കുന്ന സിബിഐ 5 ഇൽ ആണ് ജോയിൻ ചെയ്യുക. അതിനു ശേഷം വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഒരു ചിത്രം മമ്മൂട്ടി ചെയ്യും. എം ടി വാസുദേവൻ നായരുടെ രചനയിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രത്തിലെ ഒരു ഭാഗം ആയിരിക്കും അത്. മോഹൻലാൽ, ഫഹദ് ഫാസിൽ, പൃഥ്വിരാജ്, ഇന്ദ്രജിത്, ബിജു മേനോൻ, നെടുമുടി വേണു എന്നിവരെല്ലാം ഈ ആന്തോളജിയിലെ വ്യത്യസ്ത ഭാഗങ്ങളിൽ അഭിനയിക്കുന്നുണ്ട്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.