ഒട്ടേറെ ഹാസ്യവേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാവാൻ പോവുകയാണ്. താര ചക്രവർത്തി മോഹൻലാൽ അവതാരകൻ ആയി എത്തിയ സൂപ്പർ ഹിറ്റ് ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിൽ പങ്കെടുത്തതിലൂടെ അനൂപ് ചന്ദ്രൻ മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതൽ പ്രശസ്തി നേടിയിരുന്നു. അനൂപ് ചന്ദ്രന്റെ വിവാഹനിശ്ചയം വളവനാട് വെച്ചാണ് നടന്നത്. രോഹിണി ഭവനത്തിൽ ലക്ഷ്മി രാജഗോപാൽ ആണ് അനൂപ് ചന്ദ്രന്റെ ജീവിത സഖി ആയി എത്തുന്നത്. സിനിമാ അഭിനയത്തിന് ഒപ്പം കൃഷിയേയും ഏറെ സ്നേഹിക്കുന്ന അനൂപ് ചന്ദ്രൻ കൃഷിയെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ തേടി നടക്കുകയായിരുന്നു ഇത്രയും നാൾ. അദ്ദേഹത്തിന്റെ ഈ ആഗ്രഹം ആണ് ലക്ഷ്മി എന്ന പെണ്കുട്ടിയിലേക്കു അദ്ദേഹത്തെ എത്തിച്ചത്. ബിടെക് പഠനം പൂർത്തിയാക്കി കൃഷി ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് രോഹിണി ഭവനത്തിൽ ലക്ഷ്മി രാജഗോപാൽ എന്ന പെണ്കുട്ടി.
ഈ വർഷം സെപ്റ്റംബർ 6 ന് ഗുരുവായൂരിൽ വെച്ചായിരിക്കും ഇരുവരുടെയും വിവാഹം നടക്കുന്നതെന്നാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഗുരുവായൂരിൽ വെച്ചു നടക്കുന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം സിനിമാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർക്ക് വേണ്ടി വിവാഹ സൽക്കാരവും നടക്കുന്നതായിരിക്കുമെന്നും അനൂപ് ചന്ദ്രന്റെ അടുത്ത ആളുകളിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ നടന്ന വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ അനൂപ് ചന്ദ്രൻ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കു വെച്ചിരുന്നു. ബ്ലാക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ അനൂപ് ചന്ദ്രൻ രസതന്ത്രം, ക്ലാസ്സ്മേറ്റ്‌സ്, വിനോദ യാത്ര, ഇവിടം സ്വർഗ്ഗമാണ്, തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.