മലയാളത്തിലെ പ്രശസ്ത നടനും തിരക്കഥ രചയിതാവും ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ബിബിൻ ജോർജിനൊപ്പം ചേർന്ന് അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമ കഥ എന്നീ ചിത്രങ്ങൾ രചിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള നടൻ ആണ്. ഇപ്പോൾ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന സിദ്ദിഖ് ചിത്രം ബിഗ് ബ്രദർ പൂർത്തിയാക്കിയ വിഷ്ണു ഉണ്ണികൃഷ്ണൻ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിലേക്കു പ്രവേശിക്കുകയാണ്. ഉടനെ വിവാഹിതനാവാൻ പോകുന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹ നിശ്ചയം ഇന്ന് നടന്നു. ഐശ്വര്യ എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേര്. വിവാഹം എന്നാണ് എന്നുള്ള വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല. അധികം വൈകാതെ തന്നെ ആ വിവരം വിഷ്ണു തന്നെ ഏവരെയും അറിയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
2003 മുതൽ ബാല താരം ആയി വിഷ്ണു ഉണ്ണികൃഷ്ണൻ മലയാള സിനിമയുടെ ഭാഗം ആണ്. നാല് വര്ഷം മുൻപാണ് പ്രശസ്ത നടനും ഗായകനും മിമിക്രി താരവുമായ നാദിർഷ ആദ്യമായി ഒരുക്കിയ അമർ അക്ബർ അന്തോണി എന്ന മൾട്ടിസ്റ്റാർ ചിത്രത്തിലൂടെ വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം രചയിതാക്കൾ ആയി മലയാള സിനിമയിൽ അരങ്ങേറുന്നത്. ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ആ ചിത്രത്തിന് ശേഷം വിഷ്ണു തന്നെ നായകനായ നാദിർഷ ചിത്രം കട്ടപ്പനയിലെ ഹൃതിക് റോഷനും ഈ കൂട്ടുകെട്ടാണ് രചിച്ചത്. ദുൽകർ സൽമാൻ ആണ് ഇവർ എഴുതിയ മൂന്നാമത്തെ ചിത്രത്തിലെ നായകൻ ആയി എത്തിയത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.